ErnakulamKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

മോഹൻലാലിനെ ആത്മീയ ഗുരുവായിട്ടാണ് ഞാൻ കാണുന്നത്: തുറന്നുപറഞ്ഞ് ലെന

കൊച്ചി: മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലെന. വേറിട്ട കഥാപാത്രങ്ങളിലൂടെ സിനിമയിൽ സ്വന്തമായൊരു ഇടം കണ്ടെത്തിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. നടി എന്നതിലുപരി എഴുത്തുകാരിയായി കൂടി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ലെന. ‘ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ ആണ് താരത്തിന്റെ ആദ്യ പുസ്തകം .

ഇപ്പോഴിതാ തന്റെ ആത്മീയ യാത്രയിൽ തന്നെ സഹായിച്ചത് മോഹൻലാൽ ആണെന്നും മോഹൻലാലിനെ ആത്മീയ ഗുരുവായിട്ടാണ് താൻ കാണുന്നതെന്നും ഒരു അഭിമുഖത്തിൽ തുറന്നു പറയുകയാണ് ലെന. കഴിഞ്ഞ ജന്മം താനൊരു ബുദ്ധ സന്യാസി ആയിരുന്നുവെന്നും 63 വയസിൽ താൻ മരിച്ചുവെന്നും ആ ജീവിതം മുഴുവൻ തനിക്ക് ഓർമ്മയുണ്ടെന്നും ലെന പറയുന്നു.

ലെനയുടെ വാക്കുകൾ ഇങ്ങനെ;

കളമശ്ശേരി സ്‌ഫോടനം: മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട ആറന്മുള സ്വദേശിക്കെതിരെ കേസ്

‘ഫിലിം ലൈനിൽ എന്നെ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള വ്യക്തിയാണ് ലാലേട്ടൻ. ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമായിരുന്നു. 2008ൽ തനിക്ക് അതിന് അവസരം ലഭിച്ചു. ഭഗവാൻ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ലൊക്കേഷനിൽ ഞാൻ ഓഷോയുടെ കറേജ് എന്ന പുസ്തകം വായിക്കുകയായിരുന്നു. മോഹൻലാൽ എന്നോട് എന്താണ് വായിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് പുസ്തകമെടുത്ത് തുറന്നുനോക്കി.

ഓഷോയുടെ ദി ബുക്ക് ഓഫ് സീക്രട്ട് വായിക്കാൻ ആവശ്യപ്പെട്ടു. ആ ദിവസം തന്നെ ആ പുസ്തകം വാങ്ങി. രണ്ടര വർഷം കൊണ്ട് എന്റെ ജീവിതം തന്നെ മാറി. കഴിഞ്ഞ ജന്മത്തിൽ താനൊരു ബുദ്ധസന്യാസി ആയിരുന്നു. 63 വയസിൽ താൻ മരിച്ചു. ആ ജീവിതം മുഴുവൻ തനിക്ക് ഓർമയുണ്ട്. എന്റ ആത്മീയ ഗുരുവായി കാണുന്ന മോഹൻലാലിന് തന്റെ പുസ്തകം കൈമാറി,’

shortlink

Related Articles

Post Your Comments

Related Articles


Back to top button