ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന കേരളത്തിലെ ജില്ല ഏതെന്ന് അറിയാമോ?

കേരളത്തിന്റെ വാണിജ്യ തലസ്ഥാനം ആണ് എറണാകുളം. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത്. കൊച്ചി, ചരിത്രപരമായി പ്രാധാന്യമുള്ള മട്ടാഞ്ചേരി, തൃപ്പൂണിത്തുറ എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു. കേരള ഹൈക്കോടതി ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

പേര് വന്ന വഴി:

ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നാണ് ഒരു കഥ. എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതാണെന്ന കഥയും പ്രചാരത്തിലുണ്ട്. നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണ് എറണാകുളം ഉണ്ടായതെന്നും പറയുന്നുണ്ട്.

1956 നവംബർ ഒന്നിന് കേരളം രൂപം കൊണ്ട് രണ്ട് വർഷം കഴിഞ്ഞാണ് എറണാകുളം എന്ന ജില്ല ഉണ്ടാകുന്നത്. തിരുവിതാംകൂർ, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌. കടലിനോട് ചേർന്ന് കിടക്കുന്നതിനാൽ കൊച്ചി തുറമുഖം വഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ:

ചോറ്റാനിക്കര ക്ഷേത്രം
വൈപ്പിൻ ബീച്ച്
ഭൂതത്താൻകെട്ട് ഡാം
മുനമ്പം ബീച്ച്
മൗണ്ട് കാർമൽ ചർച്ച്
ഫോർട്ട് കൊച്ചി
മറൈൻ ഡ്രൈവ്

Share
Leave a Comment