KottayamLatest NewsKeralaNattuvarthaNews

ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: നാല് പേർ പിടിയിൽ

വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു, അജിത്കുമാർ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്

ഏറ്റുമാനൂര്‍: കോട്ടയം ഏറ്റുമാനൂരിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു, അജിത്കുമാർ എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : ഹമാസിനെ വിമര്‍ശിച്ച് എം.എ ബേബിയുടെ പ്രസംഗം വൈറലായി, ഇതോടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ നിന്ന് ബേബിയെ ഒഴിവാക്കി

25-ാം തീയതി രാത്രി 9:30 മണിയോടുകൂടിയാണ് സംഭവം. ഇവർ സംഘം ചേർന്ന് നീണ്ടൂർ ഭാഗത്തുള്ള ബാറിന് സമീപം വച്ച് നീണ്ടൂർ സ്വദേശിയായ യുവാവിനെ മർദ്ദിക്കുകയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഇയാളുടെ സുഹൃത്തിനെയും ഇവർ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. പണമിടപാടിന്റെ പേരില്‍ യുവാവിനോട് ഇവർക്ക് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയായിരുന്നു.

അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button