Latest NewsKeralaNews

ലഹരി വേട്ട: കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പൊള്ളാച്ചിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ നിന്ന് 4.169 കി.ഗ്രാം കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പട്ടാമ്പി സ്വദേശി മുസ്തഫയെ അറസ്റ്റ് ചെയ്തു. ഗോപാലപുരം എക്‌സൈസ് ചെക്ക്‌പോസ്റ്റ് ഇൻസ്പക്ടർ പി ജെ ടോംസി, കെമു യൂണിറ്റ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പക്ടർ ആർ സന്തോഷ് എന്നിവരടങ്ങിയ ടീമിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവകുമാർ വി, സിഇഒ സ്റ്റാലിൻ പി എസ്, കെമു യൂണിറ്റ് ഡ്രൈവർ കൃഷ്ണകുമാർ, സിഇഒമാരായ അജീഷ് ടി വി, അജിത്ത് കുമാർ എസ് എന്നിവർ ഉണ്ടായിരുന്നു.

Read Also: അങ്ങേയറ്റം അപലപനീയവും ആശങ്കാജനകവും: കുറ്റക്കാരെ നിയമത്തിന്റെ മുന്നിൽ എത്രയും വേഗം എത്തിക്കണമെന്ന് കെ ടി ജലീൽ

മണ്ണാർക്കാട് തച്ചനാട്ട് കരയിൽ 5.3.ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി ഒരാളെ അറസ്റ്റ് ചെയ്തു. ആസാം സ്വദേശി മഹ്ഫൂജ് അലിയെയാണ് മണ്ണാർക്കാട് റേഞ്ച് ഇൻസ്പെക്ടർ ബാലഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. തൃശ്ശൂർ ഐബി ഇൻസ്‌പെക്ടർ മനോജ് കുമാർ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്, മലപ്പുറം ഐബി പാർട്ടികളും മണ്ണാർക്കാട് റേഞ്ചും സംയുക്തമായിട്ടായിരുന്നു പരിശോധന. മലപ്പുറം ഐ ബി ഇൻസ്‌പെക്ടർ പി കെ, മുഹമ്മദ് ഷെഫീഖ്, പ്രിവന്റീവ് ഓഫീസർ ഡി ഷിബു, പ്രിവന്റീവ് ഓഫീസർ ഷൺമുഖൻ, സുജീബ് റോയ്, സിവിൽ എക്‌സൈസ് ഓഫീസർ ഹംസ പാലക്കാട് IB -യിലെ PO മാരായ ആർ എസ് സുരേഷ്, കെ ജെ ഓസ്റ്റിൻ, കെ പ്രസാദ് എന്നിവർ പങ്കെടുത്തു.

Read Also: മതപരവും സാംസ്ക്കാരികവുമായ ഉത്സവാഘോഷങ്ങൾ കൊണ്ട് സമ്പന്നമായ കേരളം; ചില ആഘോഷങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button