Latest NewsKeralaNews

‘പെറ്റി പിടിക്കാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന’: രാഹുല്‍ മാങ്കൂട്ടത്തില്‍

ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുത്

കളമശേരി സ്ഫോടന കേസില്‍ കേരള പൊലീസിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍‌ മാങ്കൂട്ടത്തില്‍. സ്ഫോടനം സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയമാണെന്ന് ഫേസ് ബുക്ക് പോസ്റ്റിൽ രാഹുൽ ആരോപിച്ചു. .

പെറ്റി പിടിക്കാനും മുഖ്യനും പരിവാരങ്ങള്‍ക്കും സുരക്ഷയൊരുക്കുവാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പൊലീസ് സേന. ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുതെന്നും രാഹുല്‍ പറഞ്ഞു.

READ ALSO: ഊർജ്ജ വിതരണ രംഗത്ത് പ്രവർത്തനം വിപുലീകരിക്കാൻ അദാനി ഗ്രൂപ്പ്! ലക്ഷ്യമിടുന്നത് കോടികളുടെ ധനസമാഹരണം

കുറിപ്പ് പൂർണ്ണ രൂപം

കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ കണ്‍വൻഷൻ സ്ഥലത്തെ ബോംബ് സ്ഫോടനം അങ്ങേയറ്റം ആശങ്കാജനമാണ്.

മനുഷ്യര്‍ കണ്ണുകളടച്ച്‌ പ്രാര്‍ത്ഥനാനിരതരായി ആരാധനാലയത്തില്‍ ഇരിക്കുമ്ബോള്‍ സ്ഫോടനം നടക്കുന്ന വാര്‍ത്തയൊക്കെ മാധ്യമങ്ങളില്‍ കണ്ടുള്ള പരിചയം മാത്രമെ കേരളത്തിനൊള്ളു. കേരളം സുരക്ഷിതമാണ് എന്ന നമ്മുടെ ആത്മവിശ്വാസത്തിന് നേര്‍ക്കുള്ള സ്ഫോടനം കൂടിയാണിത്.

സംസ്ഥാനത്തെ ഇന്റലിജൻസ് സംവിധാനത്തിന്റെ പരാജയം കൂടിയാണിത്. സുരക്ഷജീവനക്കാരുടെ നടുവില്‍ വിരാജിക്കുന്ന മുഖ്യമന്ത്രിക്ക് നേരെ എവിടെയെങ്കിലും കരിങ്കൊടി പ്രതിഷേധമുണ്ടോയെന്ന് സെൻസ് ചെയ്യുന്ന പോലീസ് സംവിധാനം ഇത്ര ഗുരുതരമായ സ്ഫോടനം അറിഞ്ഞില്ലായെന്ന് പറഞ്ഞാല്‍ ‘ആരാണ് ആ വകുപ്പ് കൈകാര്യം ചെയ്യുന്നത്’ എന്ന് ജനം പുശ്ചത്തോടെ ചോദിക്കും.
പെറ്റി പിടിക്കാനും മുഖ്യനും പരിവാരങ്ങള്‍ക്കും സുരക്ഷയൊരുക്കുവാനും മുഖ്യന്റെ മൈക്ക് നോക്കാനും മാത്രമുള്ളതല്ല പോലീസ് സേന, ജനത്തിന്റെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുകയാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് മറക്കരുത്.

ഡല്‍ഹിയിലെ കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുത്തിരിക്കാതെ വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് മുഖ്യമന്ത്രി നാട്ടില്‍ തിരിച്ചെത്തണം.
കേരളത്തിന്റെ നിലവിലെ സാമൂഹിക സാഹോദര്യത്തിന് കോട്ടം തട്ടുന്ന ഒരു വാക്കും പ്രവര്‍ത്തിയും സാമൂഹിക മാധ്യമങ്ങളിലും പുറത്തും ആരുടെ ഭാഗത്ത് നിന്നുമുണ്ടാകാതിരിക്കാനുള്ള പൗരധര്‍മ്മം എല്ലാവരില്‍ നിന്നുമുണ്ടാകണം.
ഊഹാപോഹങ്ങളുടെ വക്താക്കളാകാതെ എല്ലാവരും ശ്രദ്ധിക്കണം.
നാം ഒന്നിച്ച്‌ ഈ ഭീതിജനക നിമിഷത്തെ അതിജീവിക്കും, ഒറ്റക്കെട്ടായി..

shortlink

Related Articles

Post Your Comments

Related Articles


Back to top button