ആഭ്യന്തര വ്യോമയാന മേഖലയ്ക്ക് കൂടുതൽ കരുത്ത് പകർന്ന് കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതി. ചെറു നഗരങ്ങളെ വ്യോമയാന മാർഗ്ഗത്തിലൂടെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉഡാൻ പദ്ധതിക്ക് ആറ് വർഷം മുൻപാണ് കേന്ദ്രസർക്കാർ തുടക്കമിട്ടത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ പദ്ധതിക്ക് കീഴിൽ ഇതുവരെ 499 റൂട്ടുകളിൽ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഷിംല-ഡൽഹി റൂട്ടിലാണ് ഉഡാൻ സർവീസ് ആദ്യമായി ആരംഭിച്ചത്. വ്യോമ ഗതാഗത ഭൂപടത്തിലേക്ക് കൂടുതൽ നഗരങ്ങളെ കൊണ്ടുവരുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് കേന്ദ്രസർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്.
ഹെലികോപ്റ്ററുകൾ, സീ പ്ലെയിനുകൾ, 3 സീറ്റ് പ്രൊപ്പല്ലർ വിമാനങ്ങൾ, ജെറ്റ് വിമാനങ്ങൾ എന്നിവ ഉഡാൻ പദ്ധതിക്ക് കീഴിൽ സർവീസ് നടത്തുന്നുണ്ട്. ഈ പദ്ധതിയിലൂടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് കൂടുതൽ വ്യോമയാന സർവീസുകൾ എത്തിക്കാൻ കഴിഞ്ഞു എന്നത് വളരെ ശ്രദ്ധേയമാണ്. പുതിയ വിമാന കമ്പനികൾ രജിസ്റ്റർ ചെയ്യാനും, പുതിയ വിമാനങ്ങൾ വാങ്ങാനും പദ്ധതി സഹായിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഈ പദ്ധതി അനുസരിച്ച് നാല് പുതിയ എയർലൈനുകളാണ് സർവീസ് ആരംഭിച്ചത്. ഫ്ലൈ ബിഗ്, സ്റ്റാർ എയർ, ഇന്ത്യ എന്നീ വിമാന കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
Also Read: ഹമാസിനെ ഇല്ലാതാക്കണമെങ്കില്‍ ഭൂഗര്‍ഭ തുരങ്കങ്ങള്‍ തകര്‍ക്കണം: ഇസ്രായേല്‍ പ്രതിരോധ സേന
Post Your Comments