Latest NewsNewsTechnology

ഡാറ്റ ആഡ് ഓൺ റീചാർജുകൾ ഇനി ബഡ്ജറ്റിൽ ഒതുങ്ങും, പുതിയ പ്ലാനുമായി വിഐ

രാജ്യത്തെ ഓരോ സർക്കിളിലും വ്യത്യസ്ഥ നിരക്കിലുള്ള പ്ലാനുകളാണ് വിഐ ലഭ്യമാക്കാറുള്ളത്

വരിക്കാർക്ക് ഏറ്റവും മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ- ഐഡിയ (വിഐ). രാജ്യത്തെ ഓരോ സർക്കിളിലും വ്യത്യസ്ഥ നിരക്കിലുള്ള പ്ലാനുകളാണ് വിഐ ലഭ്യമാക്കാറുള്ളത്. ഇത്തവണ കേരളം അടക്കമുള്ള ചില സർക്കിളുകളിൽ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഡാറ്റ ആഡ് ഓൺ പാക്കേജുകളാണ് വിഐ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. അധിക ഡാറ്റ ആവശ്യമുള്ളവർക്ക് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.

17 രൂപയുടെ വിഐ പ്ലാൻ

ഏറ്റവും കുറഞ്ഞ നിരക്കിൽ വിഐ ലഭ്യമാക്കിയിട്ടുള്ള ഡാറ്റ ആഡ് ഓൺ പ്ലാനാണ് 19 രൂപയുടേത്. ഒരു ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുക. ഒരു ദിവസം ഒരു ജിബി ഡാറ്റ ഉപയോഗിക്കാനാകും. കുറഞ്ഞ വാലിഡിറ്റി ആവശ്യമുള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

29 രൂപയുടെ വിഐ പ്ലാൻ

വിഐയുടെ മറ്റൊരു മികച്ച ഡാറ്റ ആഡ് ഓൺ പ്ലാനാണ് 29 രൂപയുടേത്. ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് 2 ദിവസത്തെ വാലിഡിറ്റിയിൽ 2 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ബേസിക് റീചാർജ് പ്ലാൻ ഉള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.

39 രൂപയുടെ വിഐ പ്ലാൻ

ബഡ്ജറ്റിൽ ഒതുങ്ങുന്ന മറ്റൊരു പ്ലാനാണ് 39 രൂപയുടേത്. ഈ പ്ലാനിന് കീഴിൽ ഉപഭോക്താക്കൾക്ക് 7 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ ലഭിക്കുന്നതാണ്. ഈ പ്ലാൻ തെരഞ്ഞെടുക്കുന്നതിനു മുൻപ്, നിങ്ങളുടെ ഫോണിൽ ഒരു ആക്ടീവ് പ്ലാൻ ഉണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ബ്രൗസിംഗിനും, സ്ട്രീമിംഗിനും ഈ പ്ലാൻ ഉചിതമാണ്.

Also Read: ശൈത്യകാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യമെന്ത്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button