കോഴിക്കോട്: വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം കർശനമാക്കും. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ഈ സാഹചര്യത്തിലാണ് കോഴിക്കോട് ജില്ല ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഭാരമേറിയ വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അവധി ദിനങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ ഭാരമേറിയ ചരക്ക് വാഹനങ്ങൾ അനുവദിക്കില്ല. ആറു ചക്രത്തിൽ കൂടുതലുള്ള ടിപ്പർ ലോറികൾ, പത്ത് ചക്രത്തിൽ കൂടുതലുള്ള ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കാണ് അവധി ദിനങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ രാത്രി ഒമ്പതുവരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചുരത്തിൽ വാഹനങ്ങളുടെ പാർക്കിങിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി പാർക്ക് ചെയ്യുന്നവരിൽനിന്ന് പിഴ ഈടാക്കും. കോഴിക്കോട് ജില്ല കലക്ടറാണ് ഇതുസംബന്ധിച്ച വിശദമായ ഉത്തരവിറക്കിയത്.
Post Your Comments