അഗസ്ത്യ മുനി തപംചെയ്ത, അഗസ്ത്യാർ കൂടം എന്നറിയപ്പെടുന്ന മല നിരയിൽ നിന്നുദ്ഭവിക്കുന്ന നദിയാണ് താമ്രപർണി. ഒന്നു മുങ്ങികുളിച്ചാൽ എല്ലാ പാപങ്ങളുമകന്ന് മോക്ഷം സിദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന നദി.
ഒരുകാലത്ത് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ഈ താമ്രപർണി. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന ങ്ങൾ രൂപപ്പെടുത്തിയപ്പോൾ തമിഴ് നാടിന്റെ ഭാഗമായി മാറി. ഇന്ന് തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലൂടെയാണ് ഒഴുകുന്നത്. 120 കിലോമീറ്ററോളം ഒഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്ന ഈ നദിയെക്കുറിച്ച് രാമായണത്തിലും മഹാഭാരതത്തിലും തൊൽക്കാപ്പിയത്തിലുമെല്ലാം പരാമർശിക്കപ്പെട്ടിട്ടുണ്ട്. സംഘംകൃതികളിൽ താൻപൊരുനൈ എന്ന പേരിലാണ് ഈ നദി അറിയപ്പെട്ടിരുന്നത്.
read also: പതിനാറു കൈകളുള്ള വിഷ്ണുവും നരസിംഹ മൂർത്തിയും ഒരേ പ്രതിമയിൽ!! വാമന പ്രതിഷ്ഠയുള്ള ക്ഷേത്രം
1725 മീറ്റർ ഉയരത്തിൽ നിന്നും ആരംഭിക്കുന്ന താമ്രപർണിയുടെ ഒരു പ്രത്യേകതയാണ് കൊഴിഞ്ഞു വിഴുന്ന ഇലകൾക്ക് ചുവപ്പു നിറം നൽകുന്നുവെന്നത്. നദിയിൽ ചെമ്പിന്റെ സാന്നിദ്ധ്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഇലകൾക്ക് ചുവപ്പു നിറം ലഭിക്കുന്നത്. തമിഴിൽ ‘താമ്രം’ എന്നാൽ ചെമ്പെന്നും ‘പറനി’ എന്നാൽ ഇല എന്നുമാണത്രേ അർത്ഥം. നദിയിലെ ചെമ്പിന്റെ നിക്ഷേപമാണ് ഈ പേരിന് ഇടയാക്കിയതെന്ന് പറയപ്പെടുന്നു.
Post Your Comments