Latest NewsNewsIndia

ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയും പൊരുതിയ പെരിയാർ

ഇ.വി. രാമസ്വാമി നായ്‌കർ തന്തൈ പെരിയോർ എന്ന പേരിൽ അറിയപ്പെടുന്നു

ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള പ്രതിഷേധങ്ങളിൽ മുന്നിൽ നിന്ന സാമൂഹ്യപരിഷ്‌കർത്താവാണ് ഇ.വി.രാമസ്വാമി. 1879 സെപ്റ്റംബർ 17-ന്‌ ഈറോഡിൽ ജനിച്ചു. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹ്യപ്രവർത്തകനായി. ‘പെരിയാർ’ എന്നു പേരുള്ള അദ്ദേഹം ദ്രാവിഡ കഴകം രൂപവത്കരിക്കുന്നതിൽ സി.എൻ. അണ്ണാദുരൈയോടൊപ്പം മുൻനിരയിൽ തന്നെ നിന്നു. ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ച പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ തന്തൈ പെരിയോർ എന്ന പേരിൽ അറിയപ്പെടുന്നു.

അന്ധവിശ്വാസങ്ങളെപ്പറ്റിയും അതു വളർത്തുന്നവരെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുന്നത് തന്റെ കർത്തവ്യമായി അദ്ദേഹം കരുതി. 19 വയസ്സുള്ളപ്പോൾ അന്ന് പതിമൂന്നു വയസ് മാത്രമുള്ള നാഗമ്മാളിനെ വധുവായി സ്വീകരിച്ചു.

read also: തെലുഗു ചലച്ചിത്രത്തിലെ ചക്രവർത്തി: എൻ ടി രാമറാവുവിനെക്കുറിച്ചറിയാം

അദ്ദേഹത്തിന്റെ ജീവിത യാത്രകള്‍…

കാശി തീർഥാടനം-1904ൽ കാശി വിശ്വനാഥക്ഷേത്രസന്ദർശനാർഥം പെരിയാർ കാശിക്കു യാത്രയായി.

കോൺഗ്രസ്സ് പാർട്ടിയുടെ അംഗം 1919ൽ പെരിയാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ചേർന്നു.

വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു(1924-1925).

സ്വാഭിമാനപ്രസ്ഥാനം.

അന്താരാഷ്ട്രീയ യാത്രകൾ (1929-1932).

ഹിന്ദിയോടുള്ള എതിർപ്പ്.

ജസ്റ്റിസ് പാർട്ടിയുടെ പ്രസിഡന്റായി (1938-1944).

shortlink

Related Articles

Post Your Comments

Related Articles


Back to top button