മഹാവിഷ്ണുവിന്റെ ആദ്യ മനുഷ്യ അവതാരമാണ് ത്രേതാ യുഗത്തിലെ വാമനന്‍. ഉയരം കുറഞ്ഞ ഒരു ബ്രാഹ്മണനായി ഭാഗവത പുരാണത്തിൽ പരാമർശിക്കുന്ന വാമന അവതാരത്തെ പലയിടങ്ങളിലും ആരാധിക്കുന്നുണ്ട്. ഉലകളന്ത പെരുമാള്‍ ആയിട്ടാണ് വാമനനെ തമിഴ് നാട്ടില്‍ ആരാധിക്കുന്നത്. ലോകം മുഴുവന്‍ അളന്ന ഭഗവാന്‍ എന്നാണ് ഉലകളന്ത പെരുമാള്‍ എന്ന വാക്കിന്റെ അര്‍ത്ഥം.
read also: അഭയാർത്ഥി പ്രതിസന്ധിയും ഇലക്ഷനും: ഈ തിരഞ്ഞെടുപ്പിൽ മിസോറാം സാക്ഷ്യം വഹിക്കുന്നത്?
തമിഴ് നാട്ടിലെ വില്ലുപുരം ജില്ലയിലെ തൃക്കോയിലൂരില്‍ ആണ് വിഷ്ണുവിനെ ഉളകളന്ത പെരുമാളായി ആരാധിക്കുന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിഷ്ണുവിന്റെ 108 ദിവ്യ ദേശങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം. രണ്ട് ദൈവങ്ങളുള്ള ഒരു പ്രതിമയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഈ പ്രതിമയുടെ ഒരു വശത്ത് 16 കൈകളുള്ള വിഷ്ണുവും മറുവശത്ത് നരസിംഹരൂപവുമാണ് ഉള്ളത്.
ഈ ക്ഷേത്രത്തിന്റെ ഗോപുരം നിലകൊള്ളുന്നത് 192 അടി ഉയരത്തിലാണ്. മധുരയിൽ നിന്ന് 285 കിലോമീറ്റർ അകലെയുള്ള തിരുകോയിലൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Post Your Comments