KeralaLatest NewsNews

ഗാസയിലെ ഇസ്രയേൽ അധിനിവേശം: സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ സിപിഎം

തിരുവനന്തപുരം: ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിലും, അധിനിവേശത്തിലും പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിപിഎം. ഇസ്രയേൽ സൈന്യം ഗാസക്കെതിരായി കര വഴിയുള്ള കടന്നുകയറ്റം ആരംഭിച്ചിരിക്കുകയാണെന്ന് സിപിഎം പറഞ്ഞു. ഈ പടനീക്കങ്ങളുടെ ഫലമായി 5000ത്തിലധികം പേർ ഇതിനകം മരിച്ചുകഴിഞ്ഞു. ആശുപത്രികൾ, വിദ്യാലയങ്ങൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ, മനുഷ്യരുടെ എല്ലാവിധ അഭയ കേന്ദ്രങ്ങളും അതി ശക്തമായ ബോംബിങ്ങിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഗാസ പ്രദേശത്തെ ഇടിച്ച് നിരപ്പാക്കി ജനതയെ നാട് കടത്തിയും, കൊലപ്പെടുത്തിയും ഗാസയെ ഇസ്രയേലിനോട് ചേർക്കാനുള്ള പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പാലസ്തീനികൾക്ക് അവരുടെ ജന്മനാടിന് മുകളിലുള്ള അവകാശത്തേയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഎം കുറ്റപ്പെടുത്തി.

Read Also: ഏഷ്യൻ പാരാ ഗെയിംസ് 2023: രാജ്യത്തിന് വേണ്ടി ചരിത്ര നേട്ടം കൈവരിച്ച കായിക താരങ്ങളെ പ്രശംസിച്ച് പ്രധാനമന്ത്രി

സാമ്രാജ്യത്വ പിന്തുണയോടെ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ എല്ലാ കാലവും പ്രതിഷേധിക്കുന്ന നിലപാടാണ് ഇന്ത്യാ രാജ്യം സ്വീകരിച്ചത്. ഇസ്രയേലുമായി നയതന്ത്ര ബന്ധം പോലും ഇല്ലാത്ത നിലപാടായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. യുഎന്നിൽ പാലസ്തീനുവേണ്ടി ശക്തമായ നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി സാമ്രാജ്യത്വ ഗൂഢാലോചനയ്ക്ക് കൂട്ടുപിടിക്കുകയാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്. അമേരിക്കയുടേയും, ഇസ്രയേലിന്റേയും കൂടെ ചേർന്ന് നിന്നുകൊണ്ട് ഇന്ത്യ മുന്നോട്ടുപോകുകയാണ്. ഈ നിലപാടിനെതിരേയും ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

ഗാസയിലെ ഈ സ്ഥിതിവിശേഷത്തിൽ ഇന്ത്യാ ഗവൺമെന്റ് സ്വീകരിക്കുന്ന തെറ്റായ നടപടികൾക്കെതിരേയും ഡൽഹിയിൽ നാളെ 11.00 മണിക്ക് പാർടി പിബി അംഗങ്ങളും, കേന്ദ്ര കമ്മിറ്റി അംഗങ്ങളുൾപ്പെടെയുള്ളവർ സത്യാഗ്രഹ സമരം നടത്തുകയാണ്. ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടുപോവാനും കഴിയേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ സംസ്ഥാന വ്യാപകമായി ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കാൻ മുഴുവൻ ഘടകങ്ങളും മുന്നോട്ടുവരണം. എല്ലാ ജനാധിപത്യ വിശ്വാസികളും ഇതുമായി ഐക്യപ്പെടണമെന്നും സിപിഎം കൂട്ടിച്ചേർത്തു.

Read Also: ‘ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല, രാജ്യത്തിന്റെ മൊത്തം രാഷ്ട്രീയ വ്യവസ്ഥ ജാതിയിലാണ്’

shortlink

Related Articles

Post Your Comments

Related Articles


Back to top button