ഡൽഹി: കൈക്കൂലി ആരോപണക്കേസില്‍ ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര സമര്‍പ്പിച്ച അപേക്ഷ തള്ളി. മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ലോക്സഭയിലെ എത്തിക്സ് കമ്മിറ്റി ഉത്തരവിട്ടു. നവംബര്‍ നാല് വരെ തന്റെ മണ്ഡലത്തില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഹുവ സമയം ആവശ്യപ്പെട്ടത്.
തനിക്കെതിരായ ആരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയെയും ചോദ്യം ചെയ്യണമെന്ന് പാനല്‍ ചെയര്‍പേഴ്സണ്‍ വിനോദ് സോങ്കറിന് അയച്ച കത്തില്‍ മഹുവ ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റിക്ക് മുമ്പാകെ ദര്‍ശന്‍ ഹിരാനന്ദാനി ഹാജരാകണമെന്നും അദ്ദേഹം തനിക്ക് നല്‍കിയതായി ആരോപിക്കപ്പെടുന്ന സമ്മാനങ്ങളുടെയും ആനുകൂല്യങ്ങളുടെയും വിശദമായ ലിസ്റ്റ് നല്‍കണമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മൊയ്ത്ര ഒരു വ്യവസായിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണത്തിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. ദുബെയും ദേഹാദ്രായിയും തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെ പ്രതിരോധിക്കാന്‍ തനിക്ക് മതിയായ സമയം നല്‍കണമെന്നാണ് ലോക്സഭയിലെ എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ മഹുവ അവശ്യപ്പെട്ടത്.
Post Your Comments