
വയനാട്: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കൾ പൊലീസ് പിടിയിൽ. തൊട്ടിൽപ്പാലം പയ്യന്‍റെവിട താഴെക്കുനിയിൻ വീട്ടിൽ പി.ടി. ശ്രീഷ് (25), കുറ്റ്യാടി, പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് പിടികൂടിയത്. തൊണ്ടർനാട് പൊലീസ് ആണ് പിടികൂടിയത്.
Read Also : ഈ ഭക്ഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം
ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. 1.204 കിലോഗ്രാം കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
തൊണ്ടർനാട് എസ്.എച്ച്.ഒ രാജീവ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അബ്ദുൾ ഖാദർ ആണ് അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമ്മി, യൂനസ്, സിവിൽ പൊലീസ് ഓഫീസർമാരായ പ്രകാശൻ, സുബിൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments