വർഷങ്ങൾക്കുശേഷം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായുള്ള കാത്തിരിപ്പിലാണ് റെഡ്മി ആരാധകർ. ദീർഘനാൾ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം റെഡ്മി പുറത്തിറക്കുന്നത്. വർഷങ്ങളോളം ഷവോമി ഫോണുകളുടെ മുഖമുദ്രയായിരുന്ന എഐയുഐ എന്ന യൂസർ ഇന്റർഫേസിനെ ഒഴിവാക്കിയതാണ് ഹൈപ്പർസിന്റെ കടന്നുവരവ്.
ഹൈപ്പർഒഎസിൽ എത്തുന്ന ആദ്യ സ്മാർട്ട്ഫോൺ ഷവോമി 14 ആണ്. എന്നാൽ, നിങ്ങൾ നിലവിൽ ഉപയോഗിക്കുന്ന റെഡ്മി-പോകോ ഫോണിലും ഹൈപ്പർഒഎസ് ലഭിക്കുമെന്നതാണ് ഏറ്റവും പുതിയ വിവരം. ഷവോമി ലോഞ്ച് ചെയ്ത് രണ്ട് വർഷത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഏതൊരു സ്മാർട്ട്ഫോണിലും ഹൈപ്പർഒഎസിന്റെ പിന്തുണ ലഭിക്കുന്നതാണ്. പ്രത്യേക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഷവോമി ഹൈപ്പർഒഎസ് പുറത്തിറക്കുന്നത്. ഹൈപ്പർ സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
- ഷവോമി 11/ 11 പ്രോ/ 11 അൾട്രാ
- ഷവോമി 11ടി/ 11ടി പ്രോ
- ഷവോമി എംഐ 11 എക്സ്/ 11എക്സ് പ്രോ/ 11ഐ
- ഷവോമി 11ഐ ഹൈപ്പർ ചാർജ്/ 11 ലൈറ്റ്
- ഷവോമി 12/ 12 പ്രോ
- ഷവോമി 12ടി/ 12ടി പ്രോ
- ഷവോമി 12എസ്/ 12എസ് പ്രോ/ 12എസ് അൾട്രാ/12 ലൈറ്റ്
- ഷവോമി 13/ 13 പ്രോ/ 13 അൾട്രാ/13 ലൈറ്റ്
- ഷവോമി 13ടി/13ടി പ്രോ
- ഷവോമി 14
- ഷവോമി മിക്സ് ഫോൾഡ്/ഫോൾഡ് 2/ ഫോൾഡ് 3
- ഷവോമി സിവി 1എസ്/2/3
- ഷവോമി പാഡ് 6/ 6 പ്രോ
- ഷവോമി പാഡ് 5/ പ്രോ 5ജി/ പാഡ് 5 പ്രോ വൈഫൈ
Post Your Comments