Latest NewsNewsBusiness

സർവ്വകാല റെക്കോർഡിനരികെ സ്വർണവില! ഇന്നും വർദ്ധനവ്

ഈ വർഷം മെയ് മാസത്തിലാണ് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 5,680 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തുന്നത്.

ഈ വർഷം മെയ് മാസത്തിലാണ് സ്വർണവില സർവ്വകാല റെക്കോർഡിൽ എത്തിയത്. മെയ് അഞ്ചാം തീയതി ഒരു പവൻ സ്വർണത്തിന് 45,760 രൂപയും, ഒരു ഗ്രാമിന് 5,750 രൂപയുമായിരുന്നു. ഇതാണ് സ്വർണത്തിന്റെ സർവ്വകാല റെക്കോർഡ് നിരക്ക്. നിലവിലെ വർദ്ധനവ് തുടരുകയാണെങ്കിൽ, ചരിത്രത്തിലെ ഉയർന്ന നിലയിലേക്ക് സ്വർണവില വീണ്ടും എത്താൻ സാധ്യതയുണ്ട്.

Also Read: വമ്പൻ കിഴിവ്: മോട്ടോറോളയുടെ ഈ ഫോൾഡബിൾ ഹാൻഡ്സെറ്റ് ഓഫർ വിലയിൽ സ്വന്തമാക്കാൻ അവസരം

ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലെ വില നിശ്ചയിക്കുന്ന പ്രധാന ഘടകം. ആഗോള വിപണിയിൽ ഇന്ന് സ്വർണവില ഉയർച്ചയിലാണ്. ട്രോയ് ഔൺസിന് 5.34 ഡോളർ ഉയർന്ന്, 1,988.29 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽ 2000 ഡോളറിനോടടുത്ത് സ്വർണവില എത്തിയേക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button