വിറ്റാമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
മാനസിക സംഘര്‍ഷം വായ്പ്പുണ്ണിന്റെ മറ്റൊരു കാരണമായി പറയാം. മലബന്ധവും വയറ്റില്‍ മറ്റെന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതും പലപ്പോഴും വായ്പ്പുണ്ണിന് കാരണമാകുന്നു.
വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വിറ്റാമിന്‍ ബി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും ബി-കോംപ്ലക്സ് ഗുളികകള്‍ കഴിക്കുകയും ചെയ്താല്‍ ഇത് പെട്ടെന്ന് മാറ്റാം. വെറും ഒരു ദിവസം കൊണ്ട് തന്നെ ഇതിന് നമുക്ക് പരിഹാരം കാണാവുന്നതാണ്.
വിറ്റാമിന്‍-ബി, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കരള്‍, മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാൽ വായ്പ്പുണ്ണിന് പരിഹാരമാകും.
Post Your Comments