Life Style

വായ്നാറ്റത്തിന് ചെറുനാരങ്ങയ്ക്കും ഉപ്പിനുമൊപ്പം ഇതുമാത്രം മതി, അഞ്ച് മിനിട്ടുകൊണ്ട് പ്രശ്‌നം മാറും

കുട്ടികളെയും മുതിര്‍ന്നവരെയുമെല്ലാം ഒരുപോലെ അലട്ടുന്ന ആരോഗ്യ പ്രശ്‌നമാണ് വായ്‌നാറ്റം. മോണവീക്കം, ദന്തക്ഷയം, പ്രമേഹം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, കരള്‍ രോഗം, മദ്യപാനം, പുകവലി തുടങ്ങി പല കാരണങ്ങള്‍ മൂലമാണ് വായ്‌നാറ്റം ഉണ്ടാകുന്നത്.

Read Also: തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് വ്യാജ പ്രചാരണം നടക്കുന്നു: പോലീസിൽ പരാതി നൽകി പി കെ ശ്രീമതി

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമല്ലാത്ത വായ്‌നാറ്റം അകറ്റാനുള്ള ‘മരുന്ന്’ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. രാവിലെയും രാത്രിയും പല്ല് തേക്കുകയും, നാവ് വൃത്തിയാക്കുകയും ചെയ്യണമെന്നതാണ് ഒന്നാമത്തെ കാര്യം. ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ വായ നന്നായി കഴുകുക. പല്ലിനിടയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇരിക്കാന്‍ അനുവദിക്കരുത്.

ഇളം ചൂട് വെള്ളം, ഉപ്പ്, ചെറുനാരങ്ങ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതവും വായ്നാറ്റം അകറ്റാന്‍ സഹായിക്കുന്നു. ഒരു കപ്പ് ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീരും കാല്‍ ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇത് വായിലൊഴിച്ച് അഞ്ച് മിനിട്ട് കവിള്‍കൊള്ളുക. രാവിലെയും രാത്രിയും ഇങ്ങനെ ചെയ്യണം. പല്ല് കേടാകുന്നത് തടയാനും ഇത് സഹായിക്കും. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമല്ലാത്ത വായ്നാറ്റം അകറ്റാന്‍ ഇത് മതിയാകും. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാം. ഇനി മാറിയില്ലെങ്കില്‍ വച്ചുതാമസിപ്പിക്കാതെ എത്രയും വേഗം ഒരു ഡോക്ടറെ കാണുക.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button