മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. ചാലിക്കടവ് റൂട്ടിലൂടെ കിഴക്കേക്കരയിലേക്കു പോയ രണ്ടംഗ സംഘം സഞ്ചരിച്ച മാരുതി സെൻ കാറാണ് അപകടത്തിൽപ്പെട്ടത്.
കിഴക്കേക്കര റേഷൻകട പടിയിൽ ഇന്നലെ രാവിലെ 8.15 ഓടെയായിരുന്നു അപകടം നടന്നത്. റേഷൻകടപ്പടിയിലെത്തിയപ്പോൾ കാർ നിയന്ത്രണം വിട്ട് സമീപത്ത് അരുൺ കുമാറിന്റെ വില്ലേജ് ബേക്ക്സ് ബേക്കറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കടയുടെ ഷട്ടർ, ഗ്ലാസ്, ഫ്രിഡ്ജ്, ഫ്രീസർ എന്നിവ തകർന്നു. നാല് ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. അപകട സമയം കട തുറക്കാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപെട്ടു. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Post Your Comments