കൊച്ചി: സ്‌ക്കൂള്‍ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശികയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അധ്യാപക സംഘടനയായ കെപിഎസ്ടിഎ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക. ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയില്‍ പ്രധാനാധ്യാപകര്‍ക്ക് ലഭിക്കാനുള്ള കുടിശിക ഉടന്‍ നല്‍കണമെന്നും തുക മുന്‍കൂര്‍ നല്‍കണമെന്നുമാവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പദ്ധതിക്ക് ഒരു വിദ്യാര്‍ഥിക്ക് 8 രൂപ നിരക്കാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ ചെലവ് വന്നാല്‍ ആരു വഹിക്കുമെന്നു ഹൈക്കോടതി കഴിഞ്ഞ തവണ സര്‍ക്കാരിനോട് ചോദിച്ചിരുന്നു. സ്‌കൂള്‍ ഫണ്ടില്‍ നിന്ന് ഈ തുക ലഭ്യമല്ലെങ്കില്‍ പിന്നെ എന്തു ചെയ്യാനാകുമെന്നതിലടക്കം കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.
Post Your Comments