NattuvarthaLatest NewsNewsIndia

സ്കൂ​ൾ​ബ​സി​ന് തീ​പി​ടി​ച്ചു: ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലിൽ വൻദുരന്തം ഒഴിവായി

തീ​ർ​ഥ​പാ​ള​യ​ത്ത് ഇന്ന് രാ​വി​ലെ​ സ്കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്

ചെ​ന്നൈ: ത​മി​ഴ്നാ​ട് ചി​ദം​ബ​ര​ത്ത് സ്കൂ​ൾ​ബ​സി​ന് തീ​പി​ടി​ച്ച് അപകടം. ബ​സി​ൽ 14 കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​യ​മ​ർ​ന്നു.

Read Also : ഏഷ്യൻ പാരാഗെയിംസ് 2023: മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് മത്സരത്തിൽ രാകേഷ് കുമാറും ശീതൾ ദേവിയും സ്വർണം നേടി

തീ​ർ​ഥ​പാ​ള​യ​ത്ത് ഇന്ന് രാ​വി​ലെ​ സ്കൂ​ളി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വാ​ഹ​ന​ത്തി​നു മു​ന്നി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട ഡ്രൈ​വ​ർ ഉ​ട​ൻ​ത​ന്നെ ബ​സ് നി​ർ​ത്തി. തു​ട​ർ​ന്ന്, കു​ട്ടി​ക​ളെ ഓ​രോ​രു​ത്ത​രെ​യും പു​റ​ത്തി​റ​ക്കി മാ​റ്റി നി​ർ​ത്തി​യ​തി​നു പി​ന്നാ​ലെ തീ ​ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു.

ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്. സ്വ​കാ​ര്യ​സ്കൂ​ളി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ബ​സിനാണ് തീപിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button