ഉപഭോക്താക്കൾക്ക് ആശ്വാസമായി പൊതുവിപണിയിൽ അരിവില കുത്തനെ താഴേക്ക്. വിപണിയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള അരി ഇനകളുടെ വിലയാണ് കുറഞ്ഞിരിക്കുന്നത്. ചില ഇനം അരിയുടെ വില 2021ലെ നിലവാരത്തിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നേരിയ തോതിൽ ആഭ്യന്തര അരിവില ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ബസുമതി ഒഴികെയുള്ള അരി ഇനങ്ങൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ആഭ്യന്തര അരിവില കുറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ഓണക്കാലത്ത് ജയ എന്ന പേരിൽ വിൽക്കുന്ന ആന്ധ്ര വെള്ള അരിയുടെ വില കിലോയ്ക്ക് 62 രൂപ വരെ ഉയർന്നിരുന്നു. നിലവിൽ, 39 രൂപയാണ് ഒരു കിലോ ജയ അരിയുടെ വിപണി വില. പുഴുക്കലരിയുടെ വില 35 രൂപയായി കുറഞ്ഞിട്ടുണ്ട്. ഒരു കിലോ മട്ട അരിയുടെ വില 60 രൂപയിൽ നിന്ന് 40 രൂപയിലേക്ക് എത്തിയിട്ടുണ്ട്. ആന്ധ്രയിൽ വിളവെടുപ്പ് സീസൺ പൂർത്തിയായതോടെ പൊതുവിപണിയിൽ ഇനിയും അരിവില കുറയാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആന്ധ്രയ്ക്ക് പുറമേ, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അരി ഇറക്കുമതി ചെയ്യുന്നുണ്ട്.
Post Your Comments