Latest NewsKeralaNews

രാഹുലിന്‍റെ മരണകാരണം ഷവർമയിൽ നിന്നുള്ള ഭക്ഷ്യവിഷബാധയോ? പോസ്റ്റ്മോർട്ടം ഇന്ന്

കൊച്ചി: കൊച്ചിയില്‍ ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച രാഹുലിൻ്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് രാഹുലിൻ്റെ പോസ്റ്റ്മോർട്ടം നടക്കുക. സംസ്ഥാനത്ത് ഷവർമ കഴിച്ചുള്ള മരണമാണോ രാഹുലിൻ്റെ കാര്യത്തിൽ സംഭവിച്ചത് എന്നറിയുന്നതിൽ പോസ്റ്റ്മോർട്ടം നിർണായകമാണ്. രാഹുലിൻ്റെ രക്ത പരിശോധഫലവും ഇന്ന് കിട്ടിയേക്കും. ഇവ രണ്ടും പരിശോധിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇന്നലെ ഉച്ചക്ക് 2.55 നാണ് രാഹുലിൻ്റെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചത്.

കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് കോട്ടയം സ്വദേശിയായ രാഹുൽ ഡി നായര്‍ (24). ഇതിനടുത്തായി വാടകക്ക്  താമസിക്കുന്ന രാഹുൽ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഷവർമ പാഴ്സലായി വാങ്ങി കഴിച്ചത്. ഇത് കഴിച്ചതിനു പിന്നാലെ രാഹുലിൻ്റെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. ഷവർമയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് കുടുംബത്തിൻ്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button