Latest NewsArticleNewsBusiness

മുഹൂർത്ത വ്യാപാരം 2023: അറിയാം ചരിത്രവും പ്രാധാന്യവും

ഏഷ്യയിലെ ഏറ്റവും പഴക്കം ചേർന്ന സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ അരനൂറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്

ദീപാവലിയോടനുബന്ധിച്ച് ഇന്ത്യൻ ഓഹരി വിപണി നടത്തുന്ന പ്രത്യേക വ്യാപാര സെഷനാണ് മുഹൂർത്ത വ്യാപാരം. ഇന്ത്യൻ ധന വിപണികളിലെ സ്റ്റോക്കുകളുടെയും ചരക്കുകളുടെയും വ്യാപാരത്തിനായി തിരഞ്ഞെടുത്ത ശുഭ മുഹൂർത്തമായ ഇവ വർഷങ്ങൾ പഴക്കമുള്ളതാണ്. മുഹൂർത്ത വ്യാപാരം വരാനിരിക്കുന്ന വർഷത്തേക്കുള്ള ഭാഗ്യത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ദീപാവലി ആഘോഷങ്ങളുമായി അഭേദ്യമായ ബന്ധമാണ് മുഹൂർത്ത വ്യാപാരത്തിന് ഉള്ളത്.

ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവ നവംബർ 12 ഞായറാഴ്ച ഒരു മണിക്കൂർ മുഹൂർത്ത വ്യാപാരം നടത്തും. ഈ ദിവസം പരമ്പരാഗത ഹിന്ദു അക്കൗണ്ടിംഗ് വർഷമായ വിക്രം സംവത് ആരംഭിക്കുന്നതായാണ് കണക്കാക്കുന്നത്. മുഹൂർത്ത വ്യാപാര സമയത്ത് ഒരു മണിക്കൂറിനുള്ളിൽ നടത്തുന്ന വ്യാപാരം സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുന്നുവെന്നാണ് നിക്ഷേപകരുടെ വിശ്വാസം.

Also Read: കലയുടെ സമന്വയം: കേരളത്തിന്റെ സ്വന്തം കൊച്ചി ബിനാലെ

ഏഷ്യയിലെ ഏറ്റവും പഴക്കം ചേർന്ന സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇ അരനൂറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്. 1957 മുതലാണ് ബിഎസ്ഇ മുഹൂർത്ത വ്യാപാരം ആരംഭിച്ചത്. എന്നാൽ, എൻഎസ്ഇ 1992 മുതലാണ് ഈ ശുഭമുഹൂർത്തത്തിന് തുടക്കമിട്ടത്. ഇലക്ട്രോണിക്സ് വ്യാപാരം ഇല്ലാതിരുന്ന മുൻകാലങ്ങളിൽ നിക്ഷേപകർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നേരിട്ട് എത്തിയാണ് നിക്ഷേപം നടത്തിയിരുന്നത്.

ദീപാവലിക്ക് ഏതാനും ദിവസങ്ങൾക്കു മുൻപാണ് മുഹൂർത്ത വ്യാപാര സമയത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ പങ്കുവെക്കുന്നത്. സാധാരണയായി ഇവ വൈകുന്നേരമാണ് നടക്കാറുള്ളത്. മുഹൂർത്ത വ്യാപാരം സാധാരണ വ്യാപാരത്തിൽ നിന്ന് വ്യത്യസ്ഥമല്ല. ഒരു പ്രത്യേക ദിവസത്തിലും കുറഞ്ഞ കാലയളവിലും നടത്തപ്പെടുന്നു എന്നത് മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button