ArticleKeralaLatest NewsNews

കലയുടെ സമന്വയം: കേരളത്തിന്റെ സ്വന്തം കൊച്ചി ബിനാലെ

പ്രകൃതിഭംഗി കൊണ്ട് അനുഗ്രഹീതമാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം. വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമായ ഈ ഭൂപ്രദേശം ഭാഷയുടെ അടിസ്ഥാനത്തിൽ ഒന്നായതിന്റെ ഓർമപുതുക്കൽ ദിനമാണ് നവംബർ ഒന്ന്.

സംസ്ഥാന പുനഃസംഘടനാ നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങൾക്കും ആധാരമായുള്ളത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനർസംഘടിപ്പിക്കാനുള്ള ഇന്ത്യാഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടു രാജ്യങ്ങൾ, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവംബർ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കുന്നത്.

1956ൽ കേരളം രൂപീകൃതമാകുമ്പോൾ ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറിയ സംസ്ഥാനമായിരുന്നു കേരളം. രൂപീകരണ സമയത്ത് കേരളത്തിൽ വെറും 5  ജില്ലകൾ മാത്രമേ ഉണ്ടായിരുന്നൊള്ളു.എന്നിരുന്നാലും വിദ്യാഭ്യാസത്തിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. ​വൈവിദ്യങ്ങളായ ആഘോഷങ്ങൾ ​കൊണ്ടും കലകൾ കൊണ്ടും സമ്പന്നമാണ് കേരളം. കേരളത്തിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി-മുസിരിസ് ബിനാലെ. രാജ്യത്തെ ഏറ്റവും വലിയ കലാ പ്രദർശനവും ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലോത്സവവുമാണിത്. കൊച്ചി ബിനാലെ ഫൌണ്ടേഷൻ കേരള സർക്കാരിന്റെ പിന്തുണയോടെ നടത്തപ്പെടുന്ന കലാ പ്രദർശനമാണ് കൊച്ചി-മുസിരിസ് ബിനാലെ. കൊച്ചി-മുസിരിസ് ബിനാലെ എന്ന ആശയം ആവിഷ്കരിച്ച് നടപ്പിലാക്കിയത് കേരള സർക്കാരിന്റെ കൾച്ചർ സെക്രട്ടറിയായിരുന്ന ഡോ. വേണു ഐഎഎസ് ആണ്. ആദ്യത്തെ കൊച്ചി-മുസിരിസ് ബിനാലെ 2012 ഡിസംബർ 12നാണ് ആരംഭിച്ചത്.

ബിനാലെയിൽ ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ പ്രശസ്തരും അല്ലാത്തവരുമായ നിരവധി കലാകാരന്മാർ‌, ഫിലിം, ഇൻ‌സ്റ്റാളേഷൻ‌, പെയിന്റിംഗ്, ശിൽ‌പം, നവമാധ്യമങ്ങൾ‌, പ്രകടന കല എന്നിവ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ‌ കലാസൃഷ്ടികൾ‌ പ്രദർശിപ്പിക്കുന്നു. ആസ്പിൻവാൾ, പെപ്പർ ഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് വേദികൾ.

2010 മെയ് മാസത്തിൽ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമകാലിക കലാകാരന്മാരായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരെ കേരളത്തിന്റെ സാംസ്കാരിക മന്ത്രി എംഎ ബേബിയെ സമീപിച്ച് സംസ്ഥാനത്ത് ഒരു അന്താരാഷ്ട്ര കലാ പദ്ധതി ആരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. ഇന്ത്യയിൽ സമകാലീന കലയ്ക്ക് ഒരു അന്താരാഷ്ട്ര വേദി ഇല്ലെന്ന് അംഗീകരിച്ച ബോസും റിയാസും വെനീസ് ബിനാലെയുടെ മാതൃകയിൽ കൊച്ചിയിൽ ഒരു ബിനാലെ സംഘടിപ്പിക്കുക എന്ന ആശയം മുന്നോട്ടുവച്ചു.

ഇന്ത്യയിലെ കലയും സംസ്കാരവും വിദ്യാഭ്യാസ പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ലാഭേച്ഛയില്ലാത്ത ചാരിറ്റബിൾ ട്രസ്റ്റാണ് കൊച്ചി ബിനാലെ ഫൌണ്ടേഷൻ. കൊച്ചി-മുസിരിസ് ബിനാലെയുടെ ആതിഥേയത്വം വഹിക്കുന്നത് കൊച്ചി ബിനാലെ ഫൗണ്ടേഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button