Latest NewsNews

മുഹൂർത്ത വ്യാപാരം: ഓഹരി വിപണിയിലെ മുഹൂർത്ത വ്യാപാര സമയം എപ്പോൾ? അ‌റിഞ്ഞിരക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിലെ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻ‌എസ്‌ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബി‌എസ്‌ഇ) എന്നിവ ഒരു മണിക്കൂർ പ്രത്യേക ദീപാവലി മുഹൂർത്ത വ്യാപാരം നടത്തും. ഈ ദിവസം പരമ്പരാഗത ഹിന്ദു അക്കൌണ്ടിംഗ് വർഷമായ വിക്രം സംവത് ആരംഭിക്കുന്നതായാണ് കണക്കാക്കുന്നത്. മുഹൂർത്ത വ്യാപാര സമയമായ ഒരു മണിക്കൂറിനുള്ളിൽ നടത്തുന്ന വ്യാപാരം സമൃദ്ധിയും സമ്പത്തും ഭാഗ്യവും നൽകുന്നുവെന്നാണ് നിക്ഷേപകരുടെ വിശ്വാസം. ഈ വർഷത്തെ മുഹൂർത്ത വ്യാപാരം നവംബർ 12ന് വൈകുന്നേരം 6 മുതൽ 7.15 വരെയായിരിക്കുമെന്നു ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അറിയിച്ചു.

മുഹൂർത്ത വ്യാപാര സെഷൻ ഒരു പുതിയ സംവത് അല്ലെങ്കിൽ ഹിന്ദു കലണ്ടർ വർഷത്തിന്റെ ആരംഭം കുറിക്കുന്നു. ആൽ‌ഗോ ട്രേഡിംഗ്, ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് മുതലായ എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഉണ്ടായിരുന്നിട്ടും, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആറ് പതിറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നു.

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ മുഹൂർത്ത വ്യാപാര സമയത്ത് വ്യാപാരം ചെയ്യുന്നത് ശുഭമായി നിക്ഷേപകർ കരുതുന്നു. ലക്ഷ്മി പൂജയുടെ അന്ന് രാത്രിയിൽ, ലക്ഷ്മി ദേവിയെ സ്വീകരിക്കുന്നതിനായാണ് ആളുകൾ രാത്രി മുഴുവനും ദീപം തെളിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്സ്ചേഞ്ചായ ബി‌എസ്‌ഇ അരനൂറ്റാണ്ടിലേറെയായി മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ട്. 1957 മുതൽ ബി‌എസ്‌ഇ മുഹൂർത്ത വ്യാപാരം നടത്തുന്നുണ്ടെങ്കിലും 1992 മുതലാണ് എൻ‌എസ്‌ഇയിൽ മുഹൂർത്ത വ്യാപാരം ആരംഭിക്കുന്നത്. ഇലക്ട്രോണിക് വ്യാപാരം ഇല്ലാതിരുന്ന മുൻ കാലങ്ങളിൽ നിക്ഷേപകർ ബി‌എസ്‌ഇയിൽ നേരിട്ടെത്തിയാണ് വ്യാപാരം നടത്തിയിരുന്നത്. നവംബർ 16 ന് ദീപാവലി ബലിപ്രതിപാഡ ദിനത്തിൽ എക്സ്ചേഞ്ചുകൾ അടച്ചിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button