Latest NewsKeralaNews

പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’യെ വെട്ടി ഭാരത് എന്നാക്കിയ കേന്ദ്രത്തിന്റെ നടപടിയെ ചോദ്യം ചെയ്ത് എം.വി ഗോവിന്ദന്‍

കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് വിമര്‍ശനം

തിരുവനന്തപുരം: പാഠ പുസ്തകങ്ങളില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുന്നതിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. കേന്ദ്രത്തിന്റേത് സവര്‍ക്കറുടെ നിലപാടെന്ന് അദ്ദേഹം വിമര്‍ശിച്ചു. ‘ശാസ്ത്ര തത്വങ്ങള്‍ കേന്ദ്രം അവഗണിക്കുന്നു. അംബേദ്കര്‍ പറഞ്ഞത് ഇന്ത്യ എന്ന പേരാണ്. ഭാരതമെന്നാക്കാന്‍ ഇപ്പോള്‍ പ്രകോപനമെന്ത്’, അദ്ദേഹം ചോദിച്ചു. മോദി സര്‍ക്കാരിന് ‘ഇന്ത്യ’എന്ന പേരിനെ പേടിയാണെന്നും ആ ഭയത്തിന് പിന്നില്‍ ‘ഇന്ത്യ’ മുന്നണിയാണെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

Read Also: വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് അടുത്ത മാസവും തുടരും: യൂണിറ്റിന് 19 പൈസ അധികം ഈടാക്കും

ഡല്‍ഹിയില്‍ വച്ചാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഹിന്ദുത്വ അജണ്ടയിലേക്ക് രാജ്യത്തെ നയിക്കാനുള്ള കൈവഴികളാണ് ഇതൊക്കെയെന്നും ഭരണഘടനാപരമായി രാജ്യത്തിന്റെ പേര് എന്താകണമെന്ന് അംബേദ്കര്‍ അടക്കം ചര്‍ച്ച ചെയ്താണ് തീരുമാനിച്ചതെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button