ക്വാൽകമിന്റെ ഏറ്റവും കരുത്തുള്ള ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ഉൾപ്പെടുത്തിയ ആദ്യ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യുവാണ് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് ഘടിപ്പിച്ച സ്മാർട്ട്ഫോൺ പുറത്തിറക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, സ്നാപ്ഡ്രാഗൺ 8 ജെൻ 3 കരുത്തിൽ ഐക്യു 12 സ്മാർട്ട്ഫോണാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കമ്പനിയുടെ ഇന്ത്യൻ സിഇഒ നിപുൺ മൗര്യ നടത്തിയിട്ടുണ്ട്. എന്നാൽ, ഐക്യു 12 ഹാൻഡ്സെറ്റുകളുടെ ഔദ്യോഗിക ലോഞ്ച് തീയതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല.
ചൈനീസ് വിപണിയിൽ നവംബർ 7ന് അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. തുടർന്നുള്ള ആഴ്ചകളിൽ തന്നെ ആഗോള ലോഞ്ചിംഗും പ്രതീക്ഷിക്കാവുന്നതാണ്. 2കെ റെസലൂഷനിലുള്ള അമോലെഡ് ഡിസ്പ്ലേയാണ് ഹാൻഡ്സെറ്റുകൾക്ക് നൽകാൻ സാധ്യത. 5000 എംഎഎച്ച് ബാറ്ററി, 200 വാട്സ് ഫാസ്റ്റ് ചാർജിംഗ്, അൾട്രാസോണിക് ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ, ട്രിപ്പിൾ റിയർ ക്യാമറ തുടങ്ങിയവയാകും പ്രധാന ഫീച്ചറുകൾ. നിലവിൽ, മോഡലിന്റെ മറ്റ് ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
Post Your Comments