എട്ട് വയസുകാരിയോട് ക്രൂരത, രണ്ടാനച്ഛനും സഹോദരനും മദ്യം നൽകി പീഡിപ്പിച്ചു: അറസ്റ്റിൽ

ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്

കാസർ​ഗോഡ്: കാസർ​ഗോഡ് ചിറ്റാരിക്കലിൽ എട്ട് വയസുകാരിയെ മദ്യം നൽകി പീഡിപ്പിച്ച രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും അറസ്റ്റിൽ. പ്രതികളെ ചിറ്റാരിക്കൽ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ആദിവാസി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

Read Also : അതിദരിദ്ര വിഭാഗത്തിലുള്ള 846 കുട്ടികള്‍ക്ക് സൗജന്യ യാത്ര നല്‍കാന്‍ തയ്യാറുണ്ടോ ബസ് ഉടമകള്‍? മന്ത്രി ആന്റണി രാജു

നിരന്തരം പീഡനത്തിനിരയായ പെൺകുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. വീട്ടിൽ അമ്മയില്ലാത്ത സമയത്ത് സമീപത്തെ വീട്ടിലേക്ക് കൊണ്ടുപോയാണ് രണ്ടാനച്ഛനും രണ്ടാനച്ഛന്റെ സഹോദരനും ചേർന്ന് കുട്ടിയെ പീഡിപ്പിച്ചത്.

പെൺകുട്ടിയുടെ രണ്ടാനച്ഛൻ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Share
Leave a Comment