IdukkiKeralaNattuvarthaLatest NewsNews

പൊലീസിനെ വെട്ടിയ കേസിലെ പ്രതി ജീവനൊടുക്കിയ നിലയിൽ

കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്

ഇടുക്കി: പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവ ചെങ്കിലാത്ത് ഹാഷിം ബഷീറാണ് തൂങ്ങിമരിച്ചത്. എരുവിലുള്ള ഇയാളുടെ വീട്ടിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ബിജെപിയിൽ സത്യം പറയുന്ന ഏക വ്യക്തി നിതിൻ ഗഡ്കരി മാത്രമാണ്: എൻസിപി നേതാവ് സുപ്രിയ സുലെ

ഇടുക്കി ചിന്നക്കനാലിൽ ആണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറിൽ കായംകുളത്തെ ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് പ്രതികളെ തേടിയെത്തിയ കായംകുളം എസ് ഐ ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ആക്രമണത്തിൽ സിപിഒ ദീപക്കിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ കേസിൽ അഞ്ചാം പ്രതിയാണ് ഉക്കാഷ് എന്ന് വിളിക്കുന്ന ഹാഷിം ബഷീർ. ഈ കേസിൽ ജാമ്യത്തിലായിരുന്നു ഹാഷിം.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button