കണ്ണൂര്‍: നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടു കടത്തി. തലശേരി തിരുവങ്ങാട് സ്വദേശി സി. ജിതിനെ(25)യാണ് നാടു കടത്തിയത്.
Read Also : കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി ഇഡി
സംഘം ചേര്‍ന്ന് തടഞ്ഞുവെച്ച് ദേഹോപദ്രവം ഏല്‍പ്പിച്ചതിനും സ്ഫോടക വസ്തു കൈവശം വെച്ചതിനും കവര്‍ച്ച നടത്തിയതിനും മൂന്ന് കേസുകള്‍ ഇയാള്‍ക്കെതിരെ തലശേരി പൊലീസ് സ്‌റ്റേഷനില്‍ നിലവിലുണ്ട്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. അജിത്ത് കുമാറിന്റെ റിപ്പോര്‍ട്ട് പ്രകാരം കണ്ണൂര്‍ റെയ്ഞ്ച് ഡി.ഐ.ജി ജിജി തോംസണ്‍ ജോസാണ് കാപ്പ ചുമത്തി നാടു കടത്താൻ ഉത്തരവിട്ടത്.
കണ്ണൂര്‍ ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നതിനും വിലക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്ന് റെയ്ഞ്ച് ഡി.ഐ.ജിയുടെ ഉത്തരവില്‍ പറയുന്നു.
Post Your Comments