ടെല്‍അവീവ്: ഹമാസ് ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസയിലെ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയില്‍. ഭക്ഷണവും ഇന്ധനവും ഇല്ലാത്തതിനാല്‍ യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഇന്നത്തോടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കേണ്ടി വരും. ഇന്ധന വിതരണത്തിനായി ഹമാസിനോട് ഐക്യരാഷ്ട്രസഭ ആവശ്യപ്പെടണമെന്നാണ് ഇസ്രയേല്‍ നിലപാട്.
Read Also: ആഭ്യന്തര വിപണിയിൽ താരമായി പഞ്ചസാര! എഥനോള്‍ ഉപയോഗത്തിൽ ഗണ്യമായ വർദ്ധനവ്
ഹമാസിന്റെ പക്കല്‍ അഞ്ച് ലക്ഷം ലിറ്റര്‍ ഇന്ധനം കരുതലായി ഉണ്ടെന്നും ഇസ്രയേല്‍ സൈന്യം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ കുറിച്ചു. ഇന്ധന ക്ഷാമം മൂലം ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചാല്‍ ഇന്‍കുബേറ്ററില്‍ കഴിയുന്ന 120 കുഞ്ഞുങ്ങളുടേത് ഉള്‍പ്പെടെ നിരവധി പേരുടെ ജീവന് അപകടത്തിലാകുമെന്ന് യുഎന്‍ ദുരിതാശ്വാസ ഏജന്‍സി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 40 ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ചതായി ഗാസ ആരോഗ്യമന്ത്രിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 6000 കടന്നു.
Post Your Comments