കൊച്ചി: കാക്കനാട് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് സംശയിക്കുന്ന സംഭവത്തില്‍ വിദഗ്ധ പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ മരണകാരണം ഭക്ഷ്യ വിഷബാധയാണോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു എന്ന് ഡോക്ടര്‍മാര്‍. അണുബാധയെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായിരുന്നു എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഹൃദയാഘാതം സംഭവിച്ചു. ശനിയാഴ്ച മുതല്‍ രാഹുല്‍ വെന്റിലേറ്ററിലായിരുന്നു എന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് ഉച്ചതിരിഞ്ഞ് 2.55 നാണ് രാഹുലിന്റെ മരണം സ്ഥിരീകരിച്ചത്.
Read Also: വെരിഫൈഡ് ഉപഭോക്താക്കൾക്ക് മാത്രമായി പുതിയൊരു ഫീച്ചർ! ഉടൻ അവതരിപ്പിക്കുമെന്ന് ഇൻസ്റ്റഗ്രാം
ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് രാഹുലിനെ ആശുപത്രിയില്‍ എത്തിച്ചത്. കോട്ടയം സ്വദേശിയാണ് മരിച്ച രാഹുല്‍ ഡി നായര്‍. ഹോട്ടലില്‍ നിന്ന് പാഴ്‌സലായി വാങ്ങിയ ഷവര്‍മ കഴിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായത്. 24കാരനായ രാഹുല്‍ കാക്കനാട്ടെ സെസിലെ ജീവനക്കാരനായിരുന്നു. ഗുരുതരാവസ്ഥിയില്‍ കഴിഞ്ഞ ശനിയാഴ്ച്ചയാണ് രാഹുല്‍ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്നുമുതല്‍ വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് രാഹുല്‍ കാക്കനാട് ഹയാത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മയും മയോണൈസും പാര്‍സലായി വാങ്ങി മുറിയില്‍ വച്ച് കഴിച്ചത്. പിന്നാലെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടെങ്കിലും പ്രാഥമിക ചികിത്സ മാത്രമാണ് തേടിയത്. പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ പരിശോധിക്കുകയും താത്ക്കാലത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധയാണോയെന്ന് വ്യക്തത വരുത്തുന്നതിന് രാഹുലിന്റെ രക്തം പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഫലം കാത്തിരിക്കുന്നതിനിടയിലായിരുന്നു അന്ത്യം. രക്ത പരിശോധന ഫലമോ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോ വന്നെങ്കില്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.
Post Your Comments