MollywoodLatest NewsKeralaNewsEntertainment

വിനായകന് കിട്ടുന്ന പിന്തുണ ദളിതന്റെയല്ല, സഖാവിന്റേത്, ജയിലിലിടണം’: രാഹുല്‍ മാങ്കൂട്ടത്തില്‍

അരോചകവും അശ്ലീലവുമായ 'വിനായകൻ ഷോയ്ക്ക് ' കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങള്‍ കാണുന്നുണ്ടോ?

നടൻ വിനായകന് ലഭിക്കുന്നത് ദളിതന്റേതല്ല സഖാവിന്റേതാണ് എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. വിനായകനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഫേസ് ബുക്കില്‍ രാഹുൽ ഉന്നയിച്ചത്.

സഖാവ് വിനായകന് തെറി പറയാം ലഹരി ഉപയോഗിച്ച സ്റ്റേഷനിലെത്തി അസഭ്യം പറയാം സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം. കാരണം അയാള്‍ക്ക് പാര്‍ട്ടി കവചമുണ്ട്. വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും നിയമലംഘനവുമാണെന്നും കേസെടുത്ത് ജയിലിലിടണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

read also: വരുമാന വർദ്ധനവ് നേട്ടമായില്ല! ഫ്ലിപ്കാർട്ടിന്റെ സംയോജിത നഷ്ടം ഇത്തവണയും ഉയർന്ന നിരക്കിൽ

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ്

പോലീസ് സ്റ്റേഷനിലെ അരോചകവും അശ്ലീലവുമായ ‘വിനായകൻ ഷോയ്ക്ക് ‘ കിട്ടുന്ന ചില കോണുകളിലെ പിന്തുണ നിങ്ങള്‍ കാണുന്നുണ്ടോ?
എന്താണ് ആ പിന്തുണയുടെ കാരണം?
അയാള്‍ ദളിതനായതുകൊണ്ടാണോ?
ഒരിക്കലും അല്ല.

കാരണം അത്തരത്തില്‍ എന്നല്ല അതിന്റെ ആയിരത്തിലൊന്ന് പ്രിവ്ലേജ് അംബേദ്ക്കര്‍ തൊട്ട് KR നാരായണൻ വരെയുള്ളവര്‍ക്കോ, ദ്രൗപതി മുര്‍മ്മു തൊട്ട് രമ്യ ഹരിദാസ് വരെയുള്ളവര്‍ക്കോ കിട്ടിയിട്ടില്ല.

ഈ അടുത്തും രമ്യയുടെ നാടൻ പാട്ടിനെ തൊട്ട് അവരുടെ വസ്ത്രത്തെ വരെ കീറിമുറിച്ച്‌ ഓഡിറ്റ് ചെയ്തപ്പോള്‍ ഇപ്പോള്‍ വിനായകന് വേണ്ടി ഒച്ചവെക്കുന്ന ഏതെങ്കിലും കോണില്‍ നിന്ന് ഒരു മൂളലെങ്കിലും കേട്ടിട്ടുണ്ടോ?
ഇല്ല….

അപ്പോള്‍ വിനായകന് കിട്ടുന്ന ഇമ്യൂണിറ്റി ദളിതന്റെയല്ല, സഖാവിന്റെയാണ്.
സഖാവ് വിനായകന് തെറി പറയാം, ലഹരി ഉപയോഗിച്ച സ്റ്റേഷനിലെത്തി അസഭ്യം പറയാം, സ്ത്രീ വിരുദ്ധത പറയാം എന്തുമാകാം. കാരണം അയാള്‍ക്ക് പാര്‍ട്ടി കവചമുണ്ട്.
അതു കണ്ട് അടപ്പാടിയിലെ മധു പുറത്തിറങ്ങിയാല്‍ അതെ പാര്‍ട്ടിക്കാര്‍ ആള്‍ക്കൂട്ട കൊലപാതകം നടത്തും…. ബല്ലാത്ത പാര്‍ട്ടി തന്നെ.!
അല്ലെങ്കില്‍ തന്നെ ഈ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞു വെക്കുന്നത് എന്താണ്? ദളിതനായാല്‍ ബോധമില്ലാതെ തെറി പറയും, അസഭ്യം പറയും എന്നൊക്കെയാണോ? എത്ര വൃത്തികെട്ട ജാതി ബോധവും ദളിത് വിരുദ്ധതയുമാണ് നിങ്ങളെ കൊണ്ട് അങ്ങനെ ചിന്തിപ്പിക്കുന്നത്.!
ബോധമില്ലാതെ തെറി പറയുന്നവരല്ല ഹേ അയ്യങ്കാളിയുടെ അംബേദ്ക്കറുടെ പിന്മുറ….. അങ്ങനെ ചാപ്പ കുത്തി പോളിറ്റ് ബ്യൂറോയില്‍ നിന്ന് നിങ്ങള്‍ മാറ്റി നിര്‍ത്തിക്കോ അത് നിങ്ങളുടെ ഇഷ്ടം, അങ്ങനെ പൊതുസമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്താൻ അനുവദിക്കില്ല അത് ഈ രാജ്യത്തിന്റെ ഇഷ്ടം….
സഖാവ് വിനായകൻ കാണിച്ചത് ശുദ്ധ തോന്നിവാസവും, നിയമലംഘവനവുമാണ്. കേസെടുത്ത് ജയിലിലിടണം…
മനസ്സിലായോ സാറെ

shortlink

Related Articles

Post Your Comments

Related Articles


Back to top button