തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത് നിന്നും 25 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.
മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് പ്രദേശത്തെ 25 കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് താമസം മാറാനാണ് അറിയിച്ചിരിക്കുന്നത്. നിലവില്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണമാണ് റവന്യൂ വകുപ്പ് നടത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു.
തിങ്കളാഴ്ച രാത്രിയില്‍ നെടുങ്കണ്ടം പച്ചടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരേക്കര്‍ കൃഷിയിടം ഒലിച്ചു പോയിരുന്നു.
Post Your Comments