വെരിഫൈഡ് ഉപഭോക്താക്കൾക്ക് മാത്രമായി പ്രത്യേക ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. വെരിഫൈഡ് ഉപഭോക്താക്കൾക്ക് അധിക സേവനങ്ങൾ നൽകുന്ന പ്രത്യേക ഫീഡാണ് ഇൻസ്റ്റഗ്രാം അവതരിപ്പിക്കുന്നത്. നിലവിലുള്ള ഫോളോയിംഗ്, ഫേവറേറ്റ്സ് തുടങ്ങിയ ഫീഡുകൾക്കൊപ്പമാണ് ഈ ഫീഡും എത്താൻ സാധ്യത. പണം നൽകി ഇൻസ്റ്റഗ്രാം സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെയും, ബ്രാൻഡുകളുടെയും പോസ്റ്റുകൾക്ക് ഫീഡിൽ കൂടുതൽ പ്രാധാന്യം നൽകുക എന്നതാണ് പുതിയ ഫീച്ചറിലൂടെ ഇൻസ്റ്റഗ്രാം ലക്ഷ്യമിടുന്നത്.
പുതിയ ഫീച്ചർ എത്തുന്നതോടെ ബ്രാൻഡുകളെയും ക്രിയേറ്റർമാരെയും പ്രത്യേക വിഭാഗമായി വേർതിരിച്ചു കാണാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നതാണ്. അതേസമയം, ഈ ഫീച്ചറുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ, നിരക്കുകൾ എന്നിവയെ കുറിച്ച് മെറ്റ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. നിലവിൽ, ഫേസ്ബുക്ക് വെബ് ഉപഭോക്താക്കളുടെ മെറ്റാ വെരിഫൈഡ് പ്രതിമാസ നിരക്ക് 599 രൂപയും, ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് 699 രൂപയുമാണ്.
Also Read: വിവാദങ്ങൾക്ക് വിരാമം! ഓഹരി വിപണിയിൽ ചുവടുറപ്പിക്കാൻ ഐപിഒയുമായി ഹോനാസ കൺസ്യൂമർ എത്തുന്നു
Post Your Comments