വിവാദങ്ങൾക്ക് വിരാമമായതോടെ ഓഹരി വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഹോനാസ കൺസ്യൂമർ എത്തുന്നു. മാമ എർത്ത്, ദി ഡെർമ കോ തുടങ്ങിയ പേഴ്സണൽ കെയർ ബ്രാൻഡുകളുടെ മാതൃ കമ്പനിയാണ് ഹോനാസ കൺസ്യൂമർ പ്രൈവറ്റ് ലിമിറ്റഡ്. ഒക്ടോബർ 31 മുതലാണ് ഐപിഒ ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ നവംബർ രണ്ടിന് അവസാനിക്കും. 2022 ഡിസംബറിലാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയ്ക്ക് മുമ്പാകെ ഐപിഒ നടത്താനുള്ള കരട് സമർപ്പിച്ചത്. തുടർന്ന് ഈ വർഷം ഓഗസ്റ്റോടെയാണ് ലിസ്റ്റിംഗിനുളള റെഗുലേറ്ററി അംഗീകാരം ലഭിച്ചത്.
ഐപിഒയിൽ 365 കോടി രൂപയുടെ പുതിയ ഇഷ്യൂവും, 4.12 കോടി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുന്നത്. ഐപിഒയിലൂടെ സമാഹരിക്കുന്ന പ്രധാനമായും ബ്രാൻഡിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതിനും, പുതിയ എക്സ്ക്ലൂസീവ് ബ്രാൻഡ് സ്റ്റോറുകൾ സ്ഥാപിക്കുന്നതിനും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും വിനിയോഗിക്കുന്നതാണ്. ഇതിന് പുറമേ, വിവിധ പരസ്യ ചെലവുകൾക്കും ഈ തുക വിനിയോഗിക്കും. 2016-ൽ വരുൺ, ഗസൽ അലഗ് എന്നിവർ ചേർന്നാണ് ഹോനാസ കൺസ്യൂമർ സ്ഥാപിച്ചത്.
Also Read: ഗാസയില്‍ 2360 കുട്ടികള്‍ കൊല്ലപ്പെട്ടെന്ന് യുണിസെഫ് : പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
Post Your Comments