പാറ്റ്ന: രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയായ ‘ഇന്ത്യക്ക്’ ഒരു ഡസനോളം പ്രധാനമന്ത്രി സ്ഥാനാർഥികളുണ്ടെന്ന് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ അതിനോട് പ്രതികരിക്കുകയായിയിരുന്നു ചിരാഗ് പസ്വാൻ.
അതേസമയം ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രി സ്ഥാനാർഥിയാണെന്നാണ് പ്രചരണം. ഇന്ത്യ മുന്നണിക്ക് ഓരോ സംസ്ഥാനത്തും വെവ്വേറെ പ്രധാനമന്ത്രി സ്ഥാനാർഥികളാണ്. ഇതെന്തു തരം മുന്നണിയാണെന്നു മനസിലാകുന്നില്ല.
മുന്നണിയിലെ മറ്റു പ്രധാനമന്ത്രി സ്ഥാനാർഥികളെ ഓർത്തു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഖിന്നനാണെന്നും ചിരാഗ് പരിഹസിച്ചു. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും എൻഡിഎ സഖ്യം വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നു ചിരാഗ് പസ്വാൻ അവകാശപ്പെട്ടു.
Post Your Comments