WayanadKeralaNattuvarthaLatest NewsNews

ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവതി മരിച്ചു

മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്‌ലി സാബു(23) മരിച്ചത്

മീനങ്ങാടി: ഗുണ്ടൽപേട്ട ദേശീയപാത-766 മദൂരിൽ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. മീനങ്ങാടി അപ്പാട് കാപ്പിക്കുന്ന് നീറ്റുംങ്കര സാബുവിന്റെ മകൾ ആഷ്‌ലി സാബു(23) മരിച്ചത്.

Read Also : മൊബൈൽ കാണാനില്ല, 22 കാരനായ പൊലീസുകാരൻ്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് കുടുംബം

തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. കുടുംബാംഗങ്ങളോടൊപ്പം അവധി ആഘോഷിക്കാൻ മൈസൂരിൽ പോയി തിരിച്ചുവരവെയാണ് ആഷ് ലിയും ബന്ധുവും സഞ്ചരിച്ച ബൈക്ക് മറിഞ്ഞത്. സഹയാത്രക്കാരനായ ബന്ധുവിന് അപകടത്തിൽ നിസാര പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ആഷ്‌ലിയുടെ ജീവൻ രക്ഷിക്കാനായില്ല

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. മാതാവ്: ബിൻസി. സഹോദരങ്ങൾ: ബേസിൽ, ആതിര. ആഷ്‌ലിയുടെ സംസ്കാരം ബുധനാഴ്ച മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടക്കും. ബി.എഡ് കോഴ്സ് കഴിഞ്ഞ് മീനങ്ങാടിയിലെ സ്വകാര്യ ട്യൂഷൻ സെൻറിൽ പഠിപ്പിക്കുകയായിരുന്നു ആഷ്‌ലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button