ഡൽഹി: ജാതീയതയും പ്രാദേശികതയും പോലുള്ള സാമൂഹിക പ്രശ്നനങ്ങളെ വേരോടെ പിഴുതെറിയണമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ദ്വാരകയിലെ രാം ലീല മൈതാനിയിൽ ദസറ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഒരു പാവപ്പെട്ട കുടുംബത്തിന്റെയെങ്കിലും സാമൂഹിക-സാമ്പത്തിക നില മെച്ചപ്പെടുത്തുന്നത് ഉൾപ്പടെയുള്ള 10 പ്രതിജ്ഞകൾ ഈ അവസരത്തിൽ എടുക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു.
‘ഇന്നത്തെ രാവണ ദഹനം കോലം കത്തിക്കൽ മാത്രമല്ല, ജാതീയതയുടെയും പ്രാദേശികതയുടെയും പേരിൽ ഭാരതത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഉന്മൂലനം ചെയ്യുന്നത് കൂടിയാകണം. രാജ്യത്തിന്റെ എല്ലാ തിന്മകൾക്കും മേലുള്ള ദേശസ്നേഹത്തിന്റെ വിജയത്തിന്റെ ഉത്സവം കൂടിയാകണം വിജയദശമി. സമൂഹത്തിലെ തിന്മകളും വിവേചനങ്ങളും അവസാനിപ്പിക്കാൻ നാം പ്രതിജ്ഞയെടുക്കണം. വികസനത്തിന്റെ പാതയിൽ പുത്തൻ ഊർജ്ജവും പുതിയ പ്രമേയങ്ങളുമായി നാം മുന്നോട്ട് പോകും. നമ്മൾ ഒരുമിച്ച് ശ്രേഷ്ഠ ഭാരതം ഉണ്ടാക്കും,’ പ്രധാനമന്ത്രി പറഞ്ഞു.
Post Your Comments