ഇടുക്കി: നെടുങ്കണ്ടം പച്ചടി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മുക്കാല്‍ ഏക്കറോളം കൃഷിയിടം ഒലിച്ചു പോയി. ഇന്ന് പുലര്‍ച്ചെയാണ് കൃഷിയിടത്തിൽ ഉരുള്‍പൊട്ടിയത്. ആള്‍താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ മറ്റ് അപായങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഇടുക്കി കരുണാപുരത്ത് ഇടിമിന്നലേറ്റ് അച്ഛനും മകനും പരിക്കേറ്റു. തേര്‍ഡ് ക്യാമ്പ് മൂലശേരിയില്‍ സുനില്‍കുമാറിനും മകനുമാണ് പരിക്കേറ്റത്.
Read Also : ക്ഷേത്രത്തിലെ മോഷണത്തിനിടെ അടിച്ച് മാറ്റിയ സിസിടിവി കല്ലാര്‍ ഡാമിലെറിഞ്ഞു: മുങ്ങിയെടുത്ത് വിദഗ്ധര്‍
കഴിഞ്ഞരാത്രിയില്‍ പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമാണ് ഉണ്ടായത്. ഇതിനിടെയാണ് സുനിൽ കുമാറിനും മകനും ഇടിമിന്നലേറ്റത്.
പരിക്കേറ്റ ഇരുവരെയും തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആദ്യം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് സാരമുള്ളതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments