KeralaLatest NewsNews

കേരളീയം 2023: എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: കേരളീയത്തിലെ എല്ലാ പരിപാടികളിലും പ്രദർശനങ്ങളിലും പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്ന് കേരളീയം സംഘാടകസമിതി ചെയർമാനും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പു മന്ത്രി വി ശിവൻകുട്ടി. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മാസ്‌കോട്ട് ഹോട്ടൽ കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത മാധ്യമപ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അടിമത്തത്തിന്റെ ഭീകരത വിവരിച്ച് ഹമാസിൽ നിന്നും മോചിതരായ ഇസ്രായേൽ ബന്ദികൾ

മികച്ച രീതിയിലുള്ള ഗതാഗത ക്രമീകരണങ്ങളും പാർക്കിങ്ങിന് വിപുലമായ സംവിധാനവും കേരളീയം നടക്കുന്ന വേളയിൽ ഒരുക്കുമെന്നു ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു പറഞ്ഞു. കേരളീയത്തിന്റെ വേദികൾ ഉൾപ്പെടുന്ന മേഖല റെഡ്‌സോണായി പ്രഖ്യാപിച്ച് ഈ മേഖലയിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ വഴി സന്ദർശകർക്ക് സൗജന്യയാത്ര ഒരുക്കും. പാർക്കിങ് സ്ഥലങ്ങളിൽ നിന്ന് റെഡ്‌സോണിലേക്കു കെഎസ്ആർടിസി ആവശ്യത്തിന് വാഹന സൗകര്യം ഒരുക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു.

വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങൾ കേരളീയത്തിന് മാധ്യമങ്ങൾ നൽകണമെന്നു ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പു മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളീയം കൺവീനർ എസ് ഹരികിഷോർ കേരളീയത്തിന്റെ ലക്ഷ്യവും പരിപാടികളും സംബന്ധിച്ച അവതരണം നടത്തി.

കേരളീയം പ്രോഗ്രാം കമ്മിറ്റി ചെയർമാനായ ഐ ബി സതീഷ് എംഎൽഎ, മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, ഐപിആർഡി ഡയറക്ടർ ടി വി സുഭാഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം. മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read Also: ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് സൗജന്യ വിസ അനുവദിക്കും: പ്രഖ്യാപനവുമായി ശ്രീലങ്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button