തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. തൊഴിലാളികളെ മനുഷ്യരായി കാണാനുള്ള മനുഷ്യത്വം പിണറായി സർക്കാരിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികൾക്ക് കൂലി നൽകാത്ത ഈ സർക്കാരിനെ എങ്ങനെ ഇടതുപക്ഷ സർക്കാരെന്ന് വിളിക്കാൻ കഴിയും. പത്താം തീയതിക്കകം ശമ്പളം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും അതിന് പുല്ലുവിലയാണ് സർക്കാർ നൽകിയത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിന്റെ പകുതി നൽകുകയും രണ്ടാം ഗഡു ഇനിയും നൽകിയിട്ടുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ബഡ്ജറ്റ് റേഞ്ച് സെഗ്മെന്റിൽ പുതിയൊരു ലാപ്ടോപ്പ് കൂടി! ഏസർ ആസ്പയർ 3 എ135 ലാപ്ടോപ്പുകൾ വിപണിയിൽ എത്തി
സർക്കാരിന്റെ അലംഭാവം കൊണ്ട് ദുരിതത്തിലാകുന്നത് കെഎസ്ആർടിസിയെ ആശ്രയിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങളാണ്. രണ്ട് മാസത്തെ പെൻഷൻ ഇപ്പോൾ കുടിശ്ശികയാണ്. മരുന്നും മറ്റും വാങ്ങാൻ കാശില്ലാതെ പെൻഷൻകാരിൽ പലരും നരകയാതനയാണ് അനുഭവിക്കുന്നത്. ഇതൊന്നും കാണാനും കേൾക്കാനും തയ്യാറാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് സാധരണക്കാരായ നികുതിദായകരുടെ 30 കോടിയെടുത്ത് ആർഭാടത്തോടെ കെഎസ്ആർടിസി ബസിലേറി ജനസദസ്സിന് പുറപ്പെടാൻ തയ്യാറാടെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഖജനാവിൽ നിന്നും കോടികൾ ധൂർത്തിനും അനാവശ്യ പാഴ്ചെലവിനുമായി പൊടിക്കുമ്പോഴാണ് പണിയെടുത്ത കൂലിയും ആനുകൂല്യത്തിനുമായി കെഎസ്ആർടിസി തൊഴിലാളികളും പെൻഷൻകാരും നിരന്തരം സമരം ചെയ്യേണ്ടി വരുന്നത്. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം കെഎസ്ആർടിസിയുടെ സാമ്പത്തിക ബാധ്യത ഇരട്ടിയാക്കുകയും ഷെഡ്യൂളുകൾ നേരത്തതിനേക്കാൾ പകുതിയായി കുറച്ചതുമല്ലാതെ എന്തുനല്ലകാര്യമാണ് അവർക്കുവേണ്ടി ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പുതിയ ബസുകൾ ഇറക്കാത്തതിനാൽ കെഎസ്ആർടിസിക്ക് ദീർഘദൂര സർവീസുകൾ പലതും നടത്താൻ കഴിയാത്ത അവസ്ഥയാണ്. കെഎസ്ആർടിസിയെ തഴയുന്ന സർക്കാർ സ്വിഫ്റ്റിന് അധിക പ്രാധാന്യം നൽകുകയാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
Read Also: എക്സ്പ്രസ് വേ സേവനവുമായി എച്ച്ഡിഎഫ്സി ബാങ്ക്! ഉപഭോക്താക്കൾക്ക് ലഭിക്കുക ഈ ആനുകൂല്യങ്ങൾ
Post Your Comments