ഉറങ്ങിയാൽ പിന്നെ എഴുന്നേൽക്കാൻ തോന്നാത്തവരുണ്ട്. മടി തന്നെ കാരണം. ചിലർ അലാറമൊക്കെ സെറ്റ് ചെയ്തുവച്ച് ഉറങ്ങാന്‍ കിടക്കും. അതിരാവിലെ കൃത്യസമയത്ത് അലാറമടിക്കും. പക്ഷേ നമ്മൾ ചെയ്യുന്നതോ? അത് ഓഫ് ചെയ്തുവച്ചിട്ട് വീണ്ടും സ്വപ്നം കണ്ടുറങ്ങും. അതിരാവിലെ ഉണരാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ചില ടിപ്സ്. ദിവസവും മടി കൂടാതെ ഉണരാൻ ഇതാ ചിലവഴികൾ.
1. ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. അലാറം, കിടക്കുന്നതിന് കുറച്ച് അകലെയായി സ്ഥാപിക്കുക. കിടക്കിയിൽ കിടന്നു കൊണ്ട് ഓഫ് ചെയ്യാൻ കഴിയാത്ത വിധത്തിലായിരിക്കണം വെയ്ക്കേണ്ടത്. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. ഇത് അലാറം അടിക്കുമ്പോൾ കിടക്കയിൽ നിന്നും എഴുന്നേറ്റ് പോയി ഓഫാക്കാൻ നിങ്ങളെ നിർബന്ധിതരാക്കും.
2. മുറിയിൽ വെളിച്ചം കടത്തിവിടുക. ആവശ്യത്തിന് വെളിച്ചം കിട്ടത്തക്ക രീതിയിൽ കിടപ്പ് മുറി ഒരുക്കുക. വെയിൽ മുറിയിലേക്ക് അടിക്കുന്ന രീതിയിൽ കർട്ടൺ ക്രമീകരിക്കുക.
3. കിടക്കുമ്പോൾ വെള്ളം കുടിച്ച് കിടക്കുക. ഇടയ്ക്ക് ബാത്ത്‌റൂമിൽ പോകുന്നുണ്ടെങ്കിലും തിരിച്ച് വന്ന് കിടക്കുമ്പോഴും വെള്ളം കുടിക്കാൻ ശ്രമിക്കുക.
4. എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. എന്നും ഒരേസമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിക്കുക. വെറും 21 ദിവസം ശ്രമിച്ചാൽ മതി. പിന്നീട് നിങ്ങൾ താനേ ഉണർന്നുകൊള്ളും.
5. എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. ഒരു ഉണർവ് ലഭിച്ചാൽ ഉടൻ വ്യായാമം ആരംഭിക്കുക.
Post Your Comments