ThrissurKeralaNattuvarthaLatest NewsNews

പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ യുവാവ് കിണറ്റില്‍ വീണു: ഒരു രാത്രി മുഴുവന്‍ കഴിഞ്ഞത് കിണറ്റില്‍

തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്

തൃശൂര്‍: പള്ളി പെരുന്നാളില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ കാല്‍തെറ്റി വീണ് കിണറ്റില്‍ വീണ യുവാവ് കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ജോണ്‍ ഡ്രിന്‍ ആണ് ഇന്നലെ രാത്രി കിണറ്റില്‍ വീണത്. രാവിലെ ഫയര്‍ഫോഴ്‌സ് എത്തിയാണ് യുവാവിനെ രക്ഷിച്ച്‌ പുറത്തെത്തിച്ചത്.

Read Also : ഹമാസിന് നേരെ വ്യോമാക്രമണം തുടരും, വ്യോമാക്രമണം നിര്‍ത്താന്‍ ഉദ്ദേശമില്ല: ഇസ്രായേല്‍ പ്രധാനമന്ത്രി

ഒല്ലൂര്‍ പള്ളി പെരുന്നാളിന് പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. വൈലോപ്പിള്ളി ഗവ. കോളജിലെ ഇരുപത്തിയഞ്ച് അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്ന് നിലവിളി കേട്ടത്.

കിണറ്റിനുള്ളിലെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍. തൃശൂര്‍ അഗ്‌നിരക്ഷാ സേന അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ റ്റി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കൊട്ടയില്‍ രക്ഷിച്ച്‌ കരയ്ക്ക് കയറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button