ErnakulamLatest NewsKeralaNattuvarthaNews

കെഎസ്ആർടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ

തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്‌ അസറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരില്‍ കെഎസ്ആർടിസി ബസില്‍ യുവതിക്ക് ലൈംഗീകാതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ്‌ അസറുദ്ദീനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്‌ അസറുദ്ദീൻ. പെരുമ്പാവൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ് വല്ലം പള്ളിപ്പടിയിൽ എത്തിയപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.

Read Also : ഏഴ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ഇത് ചോദ്യം ചെയ്തതോടെ യുവതിക്ക് മുന്നില്‍ ഇയാൾ നഗ്നത പ്രദർശനവും നടത്തി. യാത്രക്കാരി ബഹളം വച്ചതിനെ തുടർന്ന്, ബസിലുണ്ടായിരുന്ന സഹയാത്രക്കാര്‍ ഇടപെട്ടു. അസറുദ്ദീനെ തടഞ്ഞുവച്ച് കണ്ടക്ടർ പൊലീസിനെ വിവരം അറിയിച്ചു. പിന്നാലെ പെരുമ്പാവൂർ പൊലീസ് സ്ഥലത്തെത്തി മുഹമ്മദ് അസറുദ്ദീനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതി നൽകിയ പരാതിയുടെയും, മൊഴിയുടെയും അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button