News

ഏഴ് വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു: മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ ഗുജറാത്തിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ജുനഗഢിലെ മംഗ്‌റോൾ താലൂക്കിൽ നടന്ന സംഭവത്തിൽ മദ്രസയിലെ അധ്യാപകനായ മൗലാന (25)യെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിന്മേൽ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ക്ലാസിലെ മറ്റ് കുട്ടികളേയും മൗലാന പീഡിപ്പിച്ചതായി കണ്ടെത്തി.

ഇസ്രയേലിനെതിരെ സയനൈഡ് കൊണ്ടുള്ള രാസബോംബ് ആക്രമണത്തിന് ഹമാസ് പദ്ധതിയിട്ടു! വെളിപ്പെടുത്തലുമായി ഐസക് ഹെർസോഗ്

ഇതുവരെ ഏഴു വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്. പതിനഞ്ചുകാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഴ്ചകൾക്ക് മുമ്പ് അധ്യാപകനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

പണം നൽകി പ്രലോഭിപ്പിച്ചും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ ക്ലാസിലെ വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയിരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ഇരകളുടെ എണ്ണം കൂടുതലാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button