
സ്റ്റൈലിഷ് ലുക്കിൽ സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന ബ്രാൻഡായ വിവോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. പലപ്പോഴും വിവോ ഓരോ ഹാൻഡ്സെറ്റിന്റെയും വില വെട്ടിച്ചുരുക്കാറുണ്ട്. ഇത്തവണ വിവോയുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണായ വിവോ എക്സ്90 പ്രോയുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഈ വർഷം ഏപ്രിലിൽ പുറത്തിറക്കിയ ഈ ഹാൻഡ്സെറ്റിന് 10,000 രൂപ വരെയാണ് വിവോ ഒറ്റയടിക്ക് കുറച്ചത്. പുതുക്കിയ വിലയെക്കുറിച്ചും മറ്റും കൂടുതൽ അറിയാം.
ഇന്ത്യൻ വിപണിയിലാണ് വിവോ എക്സ്90 പ്രോയ്ക്ക് 10,000 രൂപ കുറച്ചിട്ടുള്ളത്. ഈ ഹാൻഡ്സെറ്റിന്റെ 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡൽ പുറത്തിറക്കുന്ന സമയത്ത് 84,999 രൂപയായിരുന്നു വിപണി വില. എന്നാൽ, ഇത്തവണ 10,000 രൂപ കുറച്ചതോടെ, 74,999 രൂപയ്ക്കാണ് വിവോ എക്സ്90 പ്രോ സ്വന്തമാക്കാനാകുക. ലെജന്ററി ബ്ലാക്ക് ഷെയ്ഡിന് മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. ആമസോണിലും ഫ്ലിപ്കാർട്ടിലും 74,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി
വിവോ എക്സ്90 പ്രോ 120Hz റിഫ്രഷ് റേറ്റ് ഉള്ള അമോലെഡ് 3ഡി കർവ്ഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. ഇതിനൊപ്പം വിവോയുടെ വി2 ചിപ്പും മീഡിയടെക് ഡൈമൻസിറ്റി 9200 എസ്ഒസിയും ഫോണിലുണ്ട്. 50 മെഗാപിക്സൽ സോണി IMX 989 1 ഇഞ്ച് സെൻസർ അടങ്ങുന്ന സെസ്സ് ബ്രാൻഡഡ് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ്, 120 വാട്സ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 4,870എംഎച്ച് ബാറ്ററി തുടങ്ങിയ സവിശേഷതകളും ഈ ഡിവൈസിൽ ലഭ്യമാണ്.
Post Your Comments