Latest NewsIndiaNews

ഇസ്രയേൽ – പലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി

ഡൽഹി: ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ജോർദാൻ രാജാവ് അബ്ദുല്ലയുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് ജോര്‍ദാൻ രാജാവുമായി സംഭാഷണം നടത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. തീവ്രവാദം, അക്രമം, സാധാരണ പൗരരുടെ മരണം തുടങ്ങിയ വിഷയങ്ങളിൽ ആശങ്ക പങ്കുവച്ചതായും മേഖലയില്‍ സുരക്ഷ ഏർപ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും പ്രധാനമന്ത്രി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

‘ജോർദാനിലെ രാജാവ് കിംഗ് അബ്ദുല്ലയുമായി സംസാരിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറി. തീവ്രവാദം, അക്രമം, സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടൽ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ പരസ്പരം പങ്കിട്ടു. മേഖലയില്‍ സുരക്ഷ ഏർപ്പെടുത്താനും ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനുമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു,’ പ്രധാനമന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഒരു വർഷത്തേക്ക് സൗജന്യ ആമസോൺ പ്രൈം വീഡിയോ ആക്സസ്! ജിയോയുടെ ഈ പുത്തൻ വാർഷിക പ്ലാനിനെ കുറിച്ച് അറിയൂ

ഗാസയിൽ ഇസ്രയേൽ സൈന്യം വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി ജോർദാൻ രാജാവുമായി സംഭാഷണത്തിലേർപ്പെട്ടത്. കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ കൂടുതൽ ഹമാസുകാരെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ കൂടുതൽ വിവരം ലഭിക്കാനായാണ് സേന ഗാസയിലേക്ക് കടന്നതെന്നും ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button