Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില, അറിയാം ഇന്നത്തെ നിലവാരം

സ്വർണവിലയിൽ നേരിയ താഴ്ച ഉണ്ടായാലും, വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

ദിവസങ്ങൾ നീണ്ട ഉയർച്ചയ്ക്ക് വിരാമമിട്ട് സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,080 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 25 രൂപ ഇടിഞ്ഞ് 5,635 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ആഴ്ച മുഴുവനും സ്വർണവില കുതിച്ചുയരുന്ന പ്രവണതയാണ് ഉണ്ടായിരുന്നത്.

സ്വർണവിലയിൽ നേരിയ താഴ്ച ഉണ്ടായാലും, വരും ദിവസങ്ങളിൽ സ്വർണവില ഉയർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധിയാണ് സ്വർണവില കുതിച്ചുയരാനുള്ള പ്രധാന കാരണമായി മാറിയത്. ആഗോള വിപണിയിലെ വിലയ്ക്ക് അനുസൃതമായാണ് ആഭ്യന്തര വിപണിയിൽ വില നിശ്ചയിക്കുക. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് ഒക്ടോബർ അഞ്ചാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 41,920 രൂപയായിരുന്നു ഒക്ടോബർ അഞ്ചിലെ നിരക്ക്.

Also Read: വീട്ടിലുളള വസ്ത്രങ്ങളും പേപ്പറും തനിയെ കത്തുന്നു, ഭയന്ന് താമസം മാറ്റി ഒരു കുടുംബം

shortlink

Related Articles

Post Your Comments

Related Articles


Back to top button